capsicum

ചേരുവകൾ
കാപ്സിക്കം
(പച്ച, ചുമപ്പ്) : 1 എണ്ണം വീതം
ചോറ് : 1 കപ്പ്
വെജിറ്റബിൾ സ്റ്റോക്ക് : 2 കപ്പ്
ഇഞ്ചി,
വെളുത്തുള്ളി പേസ്റ്റ് : 1 ടീ.സ്പൂൺ
സവാള (അരച്ചത്) : 1 പകുതി
ഒലീവെണ്ണ : കുറച്ച്
ഉപ്പ്,കുരുമുളക് പൊടി : പാകത്തിന്

തയ്യാറാക്കുന്നവിധം
എണ്ണ ചൂടാക്കി അതിൽ കാപ്സിക്കം വലുതായി നീളത്തിൽ അരിഞ്ഞതിട്ട് അടച്ച് വയ്ക്കുക. ഇത് കോരി എടുക്കുക. മിച്ചമുള്ള എണ്ണയിൽ സവാള, ഇഞ്ചി, വെളുത്തുള്ളി അരച്ചത് എന്നിവ ചേർത്ത് രണ്ടു മിനിറ്റിളക്കുക. സ്റ്റോക്കൊഴിക്കുക. ഉപ്പും കുരുമുളകുപൊടിയും വിതറുക. ഒരു തണ്ട് സ്പ്രിംഗ് ഒനിയൻ വിരൽ നീളത്തിൽ മുറിച്ച് ഇടയ്ക്കിടെ വയ്ക്കുക. കുതിർത്ത അരിയും ചേർത്ത് വേവിക്കുക. സ്പ്രിംഗ് ഒനിയൻ മാറ്റുക.