stuffed-capsicum

ചേരുവകൾ
പച്ച കാപ്സിക്കം: 4 എണ്ണം
ചോറ്: ഒന്നേ കാൽ കപ്പ്
പുഴുങ്ങിയ മുട്ട: 3 എണ്ണം
ചീസ്: മുക്കാൽ കപ്പ്
സവാള: 1 എണ്ണം, പൊടിയായരിഞ്ഞത്
വെളുത്തുള്ളി അരച്ചത്: അര ടീ. സ്പൂൺ
ഉപ്പ്, കുരുമുളക് പൊടി പാകത്തിന്
എണ്ണ : 1 ടേ.സ്പൂൺ

തയ്യാറാക്കുന്നവിധം
കാപ്സിക്കം കഴുകി തുടച്ചുണക്കുക. ഉള്ളിൽ എണ്ണ പുരട്ടുക. അല്പം എണ്ണയിൽ സവാളയിട്ട് വഴറ്റി പുഴുങ്ങിയ മുട്ട, തോടു കളഞ്ഞ് ചെറുതായി മുറിച്ച് സവാള വഴറ്റിയതിനൊപ്പം ചേർക്കുക. ചീസിട്ടിളക്കുക. കാപ്സിക്കം ഒരു വശത്ത് നീളത്തിൽ കീറി വയ്ക്കുക. ഇതിലൂടെ മുട്ടക്കൂട്ട് നിറയ്ക്കുക. ഇനി കാപ്സിക്കം ഇതുപോലെ ചെയ്ത് ബേക്കിംഗ് ട്രേയിൽ നിരത്തുക. ഓവനിൽവച്ച് കരുകരുപ്പാകും വരെ ബേക്ക് ചെയ്‌തെടുക്കുക.