ഗാർലന്റ് (ഡാലസ്): ക്ലാസിക്കൽ, ഗസൽ, ഹിന്ദുസ്ഥാനി, ലളിതഗാനം തുടങ്ങിയ സംഗീതകലകളിൽ പ്രശസ്തരായ പണ്ഡിത് രമേഷ് നാരായൺ , മധുശ്രീ നാരായൺ എന്നിവരൊരുക്കുന്ന ഗാനവിരുന്ന് ഒക്ടോബർ 21 ന് വൈകിട്ട് 6.30ന് ഡാലസ് കേരള അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഗാർലന്റ് സെന്റ്‌തോമസ് കാത്തലിക് ചർച്ച് ഓഡിറ്റോറിയത്തിൽ നടക്കും. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ടെന്ന് അസോസിയേഷൻ പ്രസിഡന്റ് റോയ് കൊടുവത്ത് പറഞ്ഞു. സംഗീത വിരുന്ന് ആസ്വദിക്കുന്നതിന് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് അനശ്വർ മാമ്പിള്ളി (214 997 1385) എന്ന നമ്പറിൽ ബന്ധപ്പെടാം.