football

ഡാലസ്: ടെക്സാസിലെ പ്രമുഖ മലയാളി സോക്കർ ക്ലബായ ഫുട്‌ബോൾ ക്ലബ് ഒഫ് കരോൾട്ടന്റെ (എഫ്.സി.സി)​ ആഭിമുഖ്യത്തിൽ നടക്കുന്ന ഏഴാമത് ടെക്സാസ് ഓപ്പൺ കപ്പ് സോക്കർ ടൂർണമെന്റിനു ഒക്ടോബർ 13 , 14 തീയതികളിൽ ഡാലസിൽ നടക്കും. സന്തോഷ് ട്രോഫി മുൻ ടീമംഗവും എസ്.ബി.ടി ക്യാപറ്റനുമായിരുന്ന കേരള താരം ലേണൽ തോമസ് മുഖ്യാതിഥി ആയിരിക്കും.

ഡാളസ് ജൂവിഷ് കമ്മ്യൂണിറ്റ് സെന്റർ സോക്കർ ഫീൽഡിലാണ് (7900 Northaven Rd, Dallas, TX 75230) മത്സരങ്ങൾ. 13ന് ലീഗ് മത്സരങ്ങളും 14ന് ക്വാർട്ടർ , സെമി, ഫൈനൽ മത്സരങ്ങളും നടക്കും. വിവിധ നഗരങ്ങളിൽ നിന്നുള്ള ഒൻപതു മലയാളി ക്ലബുകൾ ടൂർണമെന്റിൽ പങ്കെടുക്കും. എൽ സൂനിയോ ലേക്ക് ഹൗസ് (ആദർശ് ഫിലിപ് ,ഷിനു പുന്നൂസ്), എക്സ്പ്രസ് ഫാർമസി കരോൾട്ടൻ എന്നിവർ ടൂർണമെന്റ് ഗ്രാന്റ് സ്‌പോൺസേഴ്സും , വിനു ചാക്കോ (ബീം റിയൽറ്റി) ഗോൾഡ് സ്‌പോൺസറും ആണ്.