mala
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ 25-ാം വാർഷികത്തോട് അനുബന്ധിച്ച് മുംബയിൽ നടന്ന ചടങ്ങിൽ മഹീന്ദ്ര ബ്രദേഴ്‌സ് സ്ഥാപകനായ ജിതേന്ദ്ര പരീക്ക്, മലബർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ്, മാനേജിംഗ് ഡയറക്‌ടർ (ഇന്റർനാഷണൽ ഓപ്പറേഷൻസ്) ഷംലാൽ അഹമ്മദ് എന്നിവർ ചേർന്ന് ലോഗോ പ്രകാശനം ചെയ്യുന്നു. മഹീന്ദ്ര ബ്രദേഴ്‌സ് ഡയറക്‌ടർ ഷൗനക് പരീക്ക്, മലബാർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടർ (ഇന്ത്യ ഓപ്പറേഷൻസ്) ഒ. അഷർ, എക്‌സിക്യൂട്ടീവ് ഡയറക്‌ടർമാരായ കെ.പി. അബ്‌ദുൾ സലാം, അബ്‌ദുൾ മജീദ് തുടങ്ങിയവർ സമീപം.

 25-ാം വാർഷിക നിറവിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്

മുംബയ്: ലോകത്തിലെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ ഷോറൂമുകളുടെ എണ്ണം അഞ്ചുവർഷത്തിനകം മൂന്നിരട്ടി വർദ്ധിച്ച് 750 ആയി ഉയർത്തും. ഈവർഷം ഷോറൂമുകളുടെ എണ്ണം 250 കവിയും. 2023ഓടെ മലബാർ ഗോൾഡിന്റെ വിറ്റുവരവ് 45,000 കോടി രൂപയായും മലബാർ ഗ്രൂപ്പിന്റെ മൊത്തം വിറ്റുവരവ് 50,000 കോടി രൂപയായും വർദ്ധിക്കും. മലബാർ ഗ്രൂപ്പിന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമാായണ് ആഗോളതല വികസന പദ്ധതികൾ ആവിഷ്‌കരിച്ചിരിക്കുന്നത്.

നിലവിൽ ഇന്ത്യ, മിഡിൽ ഈസ്‌റ്ര്, സൗത്ത് ഏഷ്യ, സൗത്ത് ഈസ്‌‌റ്ര് ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിൽ ഷോറൂമുകളുണ്ട്. ഉത്തരേന്ത്യയിലും മദ്ധ്യേന്ത്യയിലും ഷോറൂമുകൾ തുറക്കും. ബംഗ്ളാദേശ്, ശ്രീലങ്ക, ഓസ്‌ട്രേലിയ, കാനഡ, ടർക്കി, ഈജിപ്‌ത് എന്നിവിടങ്ങളിലും സാന്നിദ്ധ്യമറിയിക്കും. വിറ്റുവരവിന്റെ 40 ശതമാനവും ഇപ്പോൾ ഇന്ത്യയ്ക്ക് പുറത്തുനിന്നാണ്. എം.ജി.ഡി - ലൈഫ്‌സ്‌റ്റൈൽ എന്നപേരിൽ നിത്യോപയോഗ ആഭരണത്തിനായി ചെറുകിട സ്‌റ്റോറുകളും തുറക്കും.

വികസന പദ്ധതികൾക്കായി പുതുതായി 7,000 കോടി രൂപ മലബാർ ഗ്രൂപ്പ് നിക്ഷേപിക്കും. ഇതിനായി ഉത്തരേന്ത്യയിൽ നിന്നുൾപ്പെടെ കൂടുതൽ നിക്ഷേപകരെ ഉൾപ്പെടുത്തും. നിലവിൽ 2,752 നിക്ഷേപകരാണുള്ളത്. ഗ്രൂപ്പിലെ പ്രൊഫഷണൽ ജീവനക്കാരുടെ അഞ്ചുവർഷത്തിനകം 13,000ൽ നിന്ന് 25,000 ആകും. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന് പുറമേ റിയൽ എസ്‌റ്രേറ്ര്, ഷോപ്പിംഗ് മാളുകൾ, ഹൈപ്പർ മാർക്കറ്റ്, ഗൃഹോപകരണങ്ങൾ, ഇലക്‌ട്രോണിക്‌സ് ഉത്‌പന്നങ്ങൾ തുടങ്ങിയ ബിസിനസ് സംരംഭങ്ങളിലും മലബാർ ഗ്രൂപ്പിന്റെ സാന്നിദ്ധ്യമുണ്ട്.

 ഫോട്ടോ: