ചേർത്തല: ആലപ്പുഴയിൽ നിന്നും കാണാതായ പത്താം ക്ലാസുകാരനെയും വല്യമ്മയും പിടിയിലായി. ഒളിച്ചോടിയ ഇവരെ ഫോർട്ട് കൊച്ചിയിലെ ഒരു വീട്ടിൽ ഒന്നിച്ച് കഴിയുന്നതിനിടെ പിടികൂടുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിദ്യാർത്ഥിയും വല്യച്ഛന്റെ ഭാര്യയുമായ യുവതിയും ഒളിച്ചോടിയത്.
ഫോർട്ട് കൊച്ചി കടപ്പുറത്ത് എത്തിയ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാരൻ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് യുവതിയെ പ്രതിയാക്കി പൊലീസ് കേസെടുത്തു. യുവതിക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
വിദ്യാർത്ഥിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കും. മകനെ കാണാതായെന്ന് പൊലീസിൽ പരാതി നൽകുമ്പോഴും കുട്ടി വല്യമ്മയോടൊപ്പം ആണെന്ന് വീട്ടുകാർക്ക് അറിയില്ലായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇവർ ഒന്നിച്ചാണെന്ന വിവരം അറിയുന്നത്. യുവതിയും പയ്യനും തമ്മിൽ മൊബൈൽ ഫോണിൽ കൂടിയാണ് അടുപ്പത്തിലായതെന്നാണ് സൂചന. യുവതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.