തിരുവനന്തപുരം: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂർ എം.പിക്കെതിരെ അർണബ് ഗോസാമി നടത്തിയ ആരോപണങ്ങളും അതിന് തരൂർ നൽകിയ മറുപടിയും പ്രശസ്‌തമാണ്. അന്ന് തരൂർ നടത്തിയ പദപ്രയോഗങ്ങളുടെ അർത്ഥം വിശദീകരിച്ച് സാക്ഷാൽ ഓക്‌സ്‌ഫോർഡ് സർവകലാശാല തന്നെ രംഗത്തെത്തിയിരുന്നു. കേട്ടുകേൾവിയില്ലാത്ത മറ്റൊരു പദമുപയോഗിച്ച് ഇപ്പോൾ സോഷ്യൽ മീഡിയ ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ് ശശി തരൂർ വീണ്ടും. 29 അക്ഷരങ്ങൾ ചേർന്ന ഈ വാക്ക് വായിക്കുവാൻ തന്നെ ഏറെ പണിപ്പെടേണ്ടി വരും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് എഴുതിയ ദ പാരഡോക്‌സിക്കൽ പ്രൈം മിനിസ്‌റ്റർ എന്ന പുസ്‌തകത്തെക്കുറിച്ച് വിശദീകരിക്കുന്നതിനിടയിലാണ് തരൂർ തന്റെ സ്വതസിദ്ധമായ ശൈലിയിൽ ചില പദപ്രയോഗങ്ങൾ നടത്തിയത്. തരൂരിന്റെ ട്വീറ്റ് ഇങ്ങനെ
My new book, THE PARADOXICAL PRIME MINISTER, is more than just a 400-page exercise in floccinaucinihilipilification. Pre-order it to find out why!https://t.co/yHuCh2GZDM
— Shashi Tharoor (@ShashiTharoor) October 10, 2018
ട്വീറ്റിൽ തരൂർ ഉപയോഗിച്ച \'floccinaucinihilipilification\' എന്ന വാക്കാണ് ട്വിറ്റർ ഉപഭോക്താക്കളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചത്. വാക്കിന്റെ അർത്ഥം തേടി ഗൂഗിളിൽ തിരഞ്ഞവർക്ക് ലഭിച്ച മറുപടി ഇങ്ങനെ, മൂല്യമില്ലാത്തതായി പരിഗണിക്കുന്ന പ്രവർത്തിയെയോ ശീലത്തെ കുറിക്കുന്നത്. ചുരുക്കത്തിൽ പറഞ്ഞാൽ ഉപയോഗ ശൂന്യമെന്നാണ് ഈ വാക്കിന്റെ അർത്ഥം. തരൂരിന്റെ വാക് പ്രയോഗത്തോട് പല രീതിയിലാണ് ട്വിറ്റർ ഉപഭോക്താക്കൾ പ്രതികരിച്ചത്. ശശി തരൂരിന് ഇത്തരം വാക്കുകൾ എവിടെ നിന്നും കിട്ടുന്നുവെന്നായിരുന്നു മിക്കവരുടെയും ചോദ്യം. ശശി തരൂരിന്റെ പുതിയ പുസ്‌തകം വായിച്ച് മനസിലാക്കാൻ ഒരു നിഘണ്ടു കയ്യിൽ കരുതുന്നത് നല്ലതായിരിക്കുമെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.
I am wondering what Shashi Tharoor's Siri is like. Does she ask Shashi the meanings of words instead of it being the other way round?
— Alok Badri (@alok_TTID) October 10, 2018
Latin origin, Etonian slang: floccus (wisp) + naucum (trifle) + nihilum (nothing) + pilus (hair) + fication. Means a silly exercise in describing something or somebody as 'unimportant' and 'worthless'. In brief, @ShashiTharoor thinks PM @narendramodi is 'worthless'. https://t.co/i5GRnZkcAV
— Kanchan Gupta (@KanchanGupta) October 10, 2018
The script of the News reader is written by SHASHI THAROOR in his normal English vocabulary 😂😂🤣🤣 pic.twitter.com/R90eqkfZV5
— Subba Rao🇮🇳🇮🇳 (@yessirtns) October 10, 2018