arakkal

വാളകം : അറയ്ക്കൽ ദേവീക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി. വൈകിട്ട് 6ന് ആഘോഷപരിപാടികളുടെ ഉദ്ഘാടനം തിരുവിതാകൂർ ദേവസ്വം ബോർഡ് അംഗം കെ.പി.ശങ്കരദാസ് നിർവഹിച്ചു. സംവിധായകൻ രാജീവ് അഞ്ചൽ മുഖ്യപ്രഭാഷണം നടത്തി. ഉപദേശക സമിതി പ്രസിഡന്റ് എസ്.പുഷ്പനാഥൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേത്രത്തിന് നവരാത്രി മണ്ഡപം സമർപ്പിച്ച എം.പ്രദീപ്കുമാറിനെ ആദരിച്ചു.

സബ് ഗ്രൂപ്പ് ഓഫീസർ ജെ.ഉണ്ണികൃഷ്ണൻ നായർ സ്വാഗതവും ഉപദേശക സമിതി സെക്രട്ടറി കെ.കെ.ആനന്ദൻ നന്ദിയും പറഞ്ഞു.10ന് രാത്രി 7ന് നൃത്തോത്സവം, 11ന് ഓട്ടൻതുള്ളൽ, 12ന് പഞ്ചാരിമേളം, 13ന് നാദസ്വരകച്ചേരി, 14ന് നൃത്താഞ്ജലി, 15ന് ചാക്യാർകൂത്ത്, 16ന് പാഠകം 17ന് വൈകിട്ട് 6ന് പൂജവെയ്പ്പ്, 7ന് സോപാനസംഗീതം 18ന് ഭജന, 19ന് രാവിലെ 7മുതൽ വിദ്യാരംഭം. ഡെപ്യൂട്ടി കളക്ടർ ബി.ശശികുമാർ, ഡോ.കെ.എസ്.ജയകുമാരി, ഡോ.സി.ആർ.ഗീത എന്നിവർ ആചാര്യ സ്ഥാനം അലങ്കരിക്കും. 7.30ന് സംഗീതാർച്ചനയോടെ നവരാത്രിഉത്സവം സമാപിക്കും.