l ഇന്തോനേഷ്യയിൽ നടക്കുന്ന പാരാ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ അമ്പെയ്ത്ത് താരം ഹർവീന്ദർ സിംഗിന് സ്വർണം.
l പുരുഷൻമാരുടെ വ്യക്തിഗത റിക്കർവ് ഇനത്തിലാണ് ഹർവീന്ദറിന്റെ സ്വർണം. ഫൈനലിൽ ചൈനയുടെ ലിക്സ്യൂയിയെ 6- 0 ത്തിനാണ് കീഴടക്കിയത്.
l കാൽമുട്ടിന് താഴേക്ക് അംഗവൈകല്യം സംഭവിച്ചിട്ടും വീൽ ചെയർ ഇല്ലാതെ മത്സരിക്കുന്നവരുടെ ഇനത്തിലാണ് ഹർവീന്ദറിന്റെ ഒന്നാംസ്ഥാനം.
l പുരുഷന്മാരുടെ ഡിസ്കസ് ത്രോയിൽ മലയാളി താരം അനീഷ്കുമാർ വെങ്കല മെഡൽ നേടിയപ്പോൾ മോനുഗൻഗാസ് വെള്ളി മെഡൽ സ്വന്തമാക്കി. ഷോട്ട്പുട്ടിൽ മുഹമ്മദ് യാസർ വെങ്കലം നേടി.
l 45.41 മീറ്റർ എറിഞ്ഞാണ് കൊല്ലം പുത്തൂർ സ്വദേശിയും ആർമി സിഗ്നൽ കോർ അംഗവുമായ അനീഷ് വെങ്കലത്തിലെത്തിയത്.
l 2 0 17ൽ ജയ്പൂരിൽ നടന്ന ദേശീയ പാരാ അത്ലറ്റിക്സിൽ ഡിസ്കസിൽ വെള്ളി മെഡൽ നേടിയിട്ടുള്ള അനീഷ് ഈ വർഷം ഹരിയാനയിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ ഷോട്ട്പുട്ടിൽ സ്വർണം നേടിയിരുന്നു.
l ബാംഗ്ളൂരിൽ അടുത്തിടെ നടന്ന ഓപ്പൺ ചാമ്പ്യ,ഷിപ്പിൽ വെള്ളി നേടി.
l പാരീസിൽ നടന്ന ഹാൻഡി സ്പോർട്സ് ഓപ്പണിൽ പങ്കെടുത്തു.
l 35-89 മീറ്റർ എറിഞ്ഞാണ് മോനു ഘൻഗാസ് എഫ് 11 വിഭാഗത്തിൽ വെള്ളി നേടിയത്. ഇാന്റെ ഒലാദ് മഹ്ഭിക്കാണ് സ്വർണം. കാഴ്ചശക്തി ഇല്ലാത്തവരുടേതാണ് എഫ് 11വിഭാഗം.
l ഏഴ് സ്വർണ മെഡലുകളാണ് ഇന്ത്യ ഇതുവരെ ജക്കാർത്ത പാരാ ഏഷ്യൻ ഗെയിംസിൽ നിന്ന് സ്വന്തമാക്കിയിരിക്കുന്നത്.
l 13 വെള്ളികളും 17 വെങ്കലങ്ങളും ഉൾപ്പെടെ ആകെ 37 മെഡലുകൾ ഇതുവരെ ഇന്ത്യയ്ക്ക് ലഭിച്ചു.