ഭുവനേശ്വർ : അടുത്തമാസം ഭുവനേശ്വറിൽ തുടങ്ങുന്ന ഹോക്കി ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ തയ്യാറെടുപ്പിന് കനത്ത തിരിച്ചടിയയി വെറ്ററൻ സ്ട്രൈക്കർ എസ്.വി.സുനിലിന്റെ പരിക്ക്. കാൽമുട്ടിന് പരിക്കേറ്റിരിക്കുന്ന സുനിലിന് ലോകകപ്പിൽ കളിക്കാൻ കഴിയില്ലെന്നാണ് ടീം വൃത്തങ്ങൾ അറിയിക്കുന്നത്. ഭുവനേശ്വറിലെ ദേശീയ ക്യാമ്പിലെ പരിശീലനത്തിനിടെയാണ് പരിക്കേറ്റ്. 200 ലേറെ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരമാണ് സുനിൽ.
സ്റ്റേഡിയം തുറന്നു
ഭുവനേശ്വർ : ലോകകപ്പ് ഹോക്കി ടൂർണമെന്റിനായി പുതുക്കിപ്പണിത ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം ഇന്നലെ തുറന്നു. ഇന്ത്യൻ ഹോക്കി ടീമംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു