ന്യൂഡൽഹി : ചൈനയ്ക്കെതിരെ ശനിയാഴ്ച നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനുള്ള ഇന്ത്യൻ ഫുട്ബാൾ ടീമിൽ മലയാളികളായ ഡിഫൻഡർ അനസ് എടത്തൊടികയും മിഡ് ഫീൽഡർ ആഷിഖ് കരുണിയനും സ്ഥാനം പിടിച്ചു. ചൈനയിലെ സുഷൗവിൽ വച്ചാണ് മത്സരം.