ഭാരതത്തിൽ കഴിഞ്ഞ രണ്ടു ദശകങ്ങളിലായി ഏഴ് വയസിൽ താഴെയുള്ള കുട്ടികളിൽ, പെൺകുഞ്ഞുങ്ങളുടെ അനുപാതം നിരന്തരം കുറയുന്ന പ്രവണത കണ്ടുതുടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് വടക്കും വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിലും. ഇതിന്റെ വിദൂര പ്രത്യാഘാതങ്ങൾ നിസാരമല്ല. സാക്ഷരതയിലും സ്ത്രീശാക്തീകരണത്തിലും മാനവിക വികസന സൂചികയിലും ഏറെ മുന്നിലെന്ന് അഭിമാനം കൊള്ളുന്ന കേരളത്തിലും ഇതിന്റെ സൂചനകൾ കണ്ടുതുടങ്ങിയിരിക്കുന്നു. വടക്കൻ സംസ്ഥാനങ്ങളിലെ ഈ പ്രതിഭാസത്തിന് കാരണം ആൺകുട്ടികൾക്കുള്ള അമിത പരിഗണന തന്നെയാണ്. ഇതിന്റെ ഫലമായി,നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിൽ കൂടി പെൺഭ്രൂൺഹത്യകളുടെ എണ്ണം കൂടുന്നു .
കേരളത്തിലെ സ്ഥിതി
നമ്മുടെ ജനസംഖ്യയിൽ പണ്ടേ സ്ത്രീകളാണ് മുന്നിൽ. (2011 -ൽ 1084:1000). പക്ഷേ പെൺകുട്ടികളുടെ ലിംഗാനുപാതം കേരളത്തിലും കുറഞ്ഞുവരുന്നുവെന്നത് ഒട്ടും ആശാവഹമല്ല. 1961 നെ അപേക്ഷിച്ച് 2011 -ൽ രണ്ട് ശതമാനം കുറഞ്ഞു . ജില്ലാതലത്തിൽ പെൺകുട്ടികളുടെ ലിംഗാനുപാതം പത്തനംതിട്ടയിലാണ് താരതമ്യേന കൂടുതൽ (976). തൊട്ടുപിന്നിൽ കൊല്ലവും (973), കണ്ണൂരും (971) ഏറ്റവും പിന്നിൽ തൃശൂരും (950) ആലപ്പുഴയുമാണ് (951). 1961- 2011 കാലയളവിൽ, ഭാരതത്തിൽ പെൺകുട്ടികളുടെ അനുപാതം ആറ് ശതമാനം കുറഞ്ഞപ്പോൾ കേരളത്തിൽ രണ്ട് ശതമാനം കുറവേ ഉണ്ടായിട്ടുള്ളൂവെന്നത് ആശാവഹം തന്നെ.
പെൺകുട്ടികളുടെ അനുപാതം കേരളത്തിൽ : 1961- 2011
പെൺകുട്ടികളുടെഅനുപാതത്തിൽപൊതുവേയുള്ളകുറവും1961മുതൽവീണ്ടുംകുറഞ്ഞുവരുന്നപ്രവണതയുംഎന്തുകൊണ്ട്കേരളത്തിലുംകാണുന്നു.അതിലേക്ക് വെളിച്ചംവീശുന്നഒരുപഠനം,ഈയടുത്തകാലത്ത്തിരുനന്തപുരംഅന്താരാഷ്ട്രഗാന്ധിയൻസെന്ററിന്റെആഭിമുഖ്യത്തിലുംകേരളാവനിതാകമ്മിഷന്റെഭാഗികധനസഹായത്താലുംകേരളത്തിലെമേഖലാടിസ്ഥാനത്തിൽ തിരുവനന്തപുരം,തൃശൂർ,കോഴിക്കോട് ജില്ലകളിൽ നടന്നു.
നാല് വിഷയങ്ങളാണ് പഠനം കൈകാര്യംചെയ്തത്.(1)ഒന്നോരണ്ടോആൺകുട്ടികള്ളതും ,പ്രസവംനിറുത്തിയതുംപ്രായംകുറഞ്ഞതുമായഅമ്മമാരുള്ളകുടുംബങ്ങളിലെഒരുസാമ്പിൾസർവേ.ഇതിന്റെഉദ്ദേശ്യംആൺ/പെൺകുട്ടികളിൽപരിഗണനാവ്യതിയാനംഉണ്ടോ,ഗർഭമലസിപ്പിക്കൽ, സ്വമേധയായുള്ളഗർഭമലസൽതുടങ്ങിയവഅറിയുകഎന്നതായിരുന്നു.(2)ആരോഗ്യമേഖലയിലുംമറ്റുംസജീവമായിട്ടുള്ളവിദഗ്ദ്ധരുടെഅഭിപ്രായങ്ങൾതേടുക.(3)ഗർഭസ്ഥശിശുവിന്റെസ്കാനിംഗുംനിയമാനുസൃതമായഗർഭമലസിപ്പിക്കൽ തുടങ്ങിയവയെക്കുറിച്ചുള്ളവിവരശേഖരണം(4)ബന്ധപ്പെട്ടമറ്റുരേഖകൾ പരിശോധിക്കൽ.മൂന്നുജില്ലകളിലായി157കുടുംബങ്ങളിൽനിന്നും112അൾട്രാസൗണ്ട്സ്കാനിംഗ്സെന്ററുകളിൽനിന്നുംവിവരങ്ങൾശേഖരിച്ചു.വിദഗ്ദ്ധാഭിപ്രായങ്ങൾ40പേരിൽനിന്നുംശേഖരിച്ചു. മുഖ്യകണ്ടെത്തലുകൾഇവയാണ്: കുടുംബസർവേയിൽപങ്കെടുത്തസ്ത്രീകളുടെശരാശരിപ്രായം29ആണ്.85ശതമാനംപേർക്കുംമിഡിൽസ്കൂളിന് മുകളിൽവിദ്യാഭ്യാസയോഗ്യതയുണ്ട്.അഞ്ചിലൊരാൾക്ക്കോളേജ് വിദ്യാഭ്യാസവും. ഭൂരിപക്ഷംഹിന്ദുക്കൾ(53%)മറ്റുള്ളവർക്രിസ്ത്യാനികൾ(29%),മുസ്ലിങ്ങൾ(18%)സാമ്പത്തികമായി 35ശതമാനംപേർകീഴ്ശ്രേണിയിലുള്ളവരും 65 ശതമാനം സ്ത്രീകൾ ജോലിയുള്ളവരുമാണ്. 70 ശതമാനം സ്ത്രീകളും 20 - 24 വയസിൽ വിവാഹിതരായവരാണ്.
കുടുംബമായാൽ ഒരാൺകുട്ടി വേണമെന്ന ചിന്ത നമ്മുടെ സ്ത്രീകളുടെയിടയിലും കാണാം. സ്ത്രീകളിൽ മൂന്നിലൊന്നു പേർക്ക് ആദ്യത്തെ കുട്ടിയുടെ ജനനത്തിനുമുമ്പ് ഗർഭസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. സ്വമേധയായുള്ള ഗർഭമലസലാണ് ഇതിൽ കൂടുതലായി സൂചിപ്പിച്ചത്. ആദ്യത്തെയും രണ്ടാമത്തെയും കുട്ടികളുടെ ഇടവേളയിലും, ഏതാണ്ട് സമാനമായ വിവരങ്ങൾ കിട്ടി. സ്വമേധയായുള്ള ഗർഭഛിദ്രങ്ങളിൽ കുറച്ചെങ്കിലും പെൺഭ്രൂണഹത്യയാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല . ഈ വിഷയത്തിൽ നേരിട്ടുള്ള വിവരം കിട്ടാൻ പ്രായസമാണല്ലോ. ഈ സാദ്ധ്യത ആരോഗ്യവിദഗ്ദ്ധരുമായി പങ്കിട്ടപ്പോൾ അവർ അഭിപ്രായപ്പെട്ടത് 1994-ലെ ഗർഭസ്ഥ ശിശു ലിംഗനിർണയ നിരോധന നിയമത്തിന്റെ വെളിച്ചത്തിൽ, സർക്കാർ ആശുപത്രികളിൽ അതിനുള്ള സാദ്ധ്യതയില്ലെങ്കിലും, പ്രൈവറ്റ് ആശുപത്രികളിലെ സാദ്ധ്യത പൂർണമായും തള്ളിക്കളയാനാകില്ല എന്നാണ്.നഗരപ്രദേശങ്ങളിൽ ഓരോ സെന്ററിലും ശാരാശരി 10 ഗർഭസ്ഥശിശു സ്കാനിംഗ് ദിവസേന നടക്കുന്നുണ്ട്. പ്രാന്തപ്രദേശങ്ങളിൽ മൂന്നും. ലിംഗ നിർണയ വിവരങ്ങൾ പുറത്തുവിടുന്നതിന് ശക്തമായ നിരോധനമുള്ളതിനാൽ ആ രംഗത്തേക്ക് ഞങ്ങൾക്ക് കടക്കാൻ കഴിഞ്ഞില്ല. പക്ഷേ ഈ സ്കാനിംഗ് വിവരങ്ങളും ഓരോ വർഷവും രേഖപ്പെടുത്തുന്ന നിയമാനുസൃത ഗർഭഛിദ്ര വിവരങ്ങളും കൂട്ടി വായിക്കുമ്പോൾ പെൺഭ്രൂണഹത്യകൾക്കുള്ള ചെറിയ സാദ്ധ്യത കേരളത്തിലും കാണുന്നുണ്ട്. പെൺകുഞ്ഞുങ്ങളുടെ അനുപാതം കുറയുന്നതിന്റെ മറ്റൊരു കാരണം മരണനിരക്കിലുള്ള ലിംഗവ്യത്യാസമാണ്. സാധാരണ കണ്ടുവരുന്നതിന് വിപരീതമായി, പെൺകുഞ്ഞുങ്ങളുടെ മരണനിരക്ക്, ഈയടുത്ത കാലത്തായി അല്പം കൂടുതലായി കേരളത്തിൽ കാണുന്നു.
രണ്ടു മൂന്ന് ദശകങ്ങളായി മലയാളി കുടുംബങ്ങൾ വളരെ ചെറുതായി വരികയാണ്. ഒന്നല്ലെങ്കിൽ രണ്ട് കുട്ടികൾ അത്രതന്നെ. ഒരു കുട്ടി മാത്രമുള്ള കുടുംബങ്ങളിൽ ഭൂരിപക്ഷം പേർക്കും ആൺകുട്ടിയാണുള്ളത്. അഥവാ ആദ്യത്തെ കൺമണി പെൺകുട്ടിയായാൽ വളരെ സന്തോഷം. ഏതായാലും അതോടെ പ്രത്യുത്പാദനം നിറുത്തുന്നു. ഈ പ്രവണത തുടരുന്നതിന്റെ ആകെത്തുക സമൂഹത്തിൽ ആൺകുഞ്ഞുങ്ങൾ കൂടുന്നുവെന്നതാണ്. ഈ അവസ്ഥ തുടർന്നാലുള്ള ദോഷം ചെറുതല്ല. 10 -20 വർഷങ്ങൾ കഴിയുമ്പോഴേക്കും നമ്മുടെ വിവാഹക്കമ്പോളത്തിൽ പ്രതിശ്രുത വധുക്കളുടെ എണ്ണം വളരെ കുറയും. വരന്മാർ മറ്റു സംസ്ഥാനങ്ങളിലും അന്വേഷണം തുടരേണ്ടി വരും. (മറ്റു സംസ്ഥാനങ്ങളിലും ഈ സ്ഥിതി ഉണ്ടായേക്കാം) പല സാമൂഹ്യപ്രശ്നങ്ങളിലേക്കും ഇത് വിരൽചൂണ്ടുന്നു. ഉദാഹരണത്തിന് സ്ത്രീകൾക്ക് നേരെയുള്ള കടന്നാക്രമണങ്ങൾ, സ്ത്രീശാക്തീകരണത്തിന്മേലുള്ള തിരിച്ചടി, വിവാഹബന്ധങ്ങളിലെ വിള്ളൽ തുടങ്ങിയവ. ഈ പഠനത്തിൽ നിന്നുള്ള സന്ദേശങ്ങൾ ഒന്നു പരിശോധിക്കാം. സ്വകാര്യ സ്ഥാപനങ്ങളിലെ ഗർഭം അലസിപ്പിക്കൽ സേവനം കർശന നിരീക്ഷണത്തിലായിരിക്കണം. ഒരു പെൺഭ്രൂണഹത്യയും സംഭവിക്കരുത്. സ്വകാര്യ സ്കാനിംഗ് സെന്ററുകളും ഭ്രൂണലിംഗം വെളിപ്പെടുത്തുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഏഴ് വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ഉയർന്ന മരണനിരക്കിനെക്കുറിച്ച് അന്വേഷണം ആവശ്യമാണ്.
നിർദ്ധന കുടുംബങ്ങളിലെ പോഷകക്കുറവും രോഗചികിത്സയും കാരണങ്ങളാകാം. അതിന് പരിഹാരം കാണണം, അടിയന്തരമായി, എല്ലാവർഷവും ഒരാഴ്ച \'പെൺശിശു"വാരമായി ആചരിക്കണം. സമൂഹത്തിൽ പെൺകുട്ടികളുടെ പ്രാധാന്യത്തിന് അടിവരയിടുന്ന കലാരൂപങ്ങൾ, ചർച്ചകൾ, സെമിനാറുകൾ തുടങ്ങിയവ സംഘടിപ്പിക്കണം.
(ലേഖകൻ കേരള സർവകലാശാല , ജനസംഖ്യാ വിഭാഗം മുൻ തലവനാണ് ഫോൺ : 8907105191)