ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിന്റെ വിവിധ ശാഖകളിലെ 2000 നഴ്സുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജോധ്പുർ , ഭോപാൽ എയിംസുകളിൽ 600 വീതവും പട്ന എയിംസിൽ അഞ്ഞൂറും റായ്പുർ എയിംസിൽ മുന്നൂറും ഒഴിവുകളാണുള്ളത്.യോഗ്യത : ബി.എസ്സി. (ഓണേഴ്സ്) നഴ്സിംഗ്/ ബി.എസ്സി. നഴ്സിംഗ്, ബി.എസ്സി. (പോസ്റ്റ് സർട്ടിഫിക്കറ്റ്)/പോസ്റ്റ് ബേസിക് ബി.എസ്സി. നഴ്സിങ്, ഡിപ്ലോമ ഇൻജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സംസ്ഥാന/ഇന്ത്യൻ നഴ്സിംഗ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം. കുറഞ്ഞത്അൻപത് കിടക്കകളുള്ള ആശുപത്രിയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം ഉള്ള ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം.പ്രായം: 21നും 30നും ഇടയിൽ . സംവരണവിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃത ഇളവുലഭിക്കും. അപേക്ഷ അയക്കേണ്ടത് www.aiimsexams.orgഎന്ന വെബ്സൈറ്റ് വഴി . അവസാന തിയതി : ഒക്ടോബർ 29-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം.പ്രമുഖ നഗരങ്ങളിൽ പരീക്ഷാ സെന്ററുകളുണ്ടാകും.കൂടുതൽ വിവരങ്ങൾ : www.aiimsexams.orgഎന്ന വെബ് സൈറ്റിൽ ലഭിക്കും.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓപ്പൺ സ്കൂളിംഗ്
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓപ്പൺ സ്കൂളിംഗ് (NIOS) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് -എ :ഡയറക്ടർ,ജോയിന്റ് ഡയറക്ടർ,ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ .ഗ്രൂപ്പ് - ബി :അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ, ജോയിന്റ് എൻജിനീയർ .ഗ്രൂപ്പ് - സി :അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കൂടുതൽ വിവരങ്ങൾക്ക്: www.nios.ac.in. വിലാസം: Joint Director,National Institute of Open Schooling,A-24-25, Institutional Area,Sector-62, Noida-201309, UP. നവംബർ 30 വരെ അപേക്ഷിക്കാം.
പറ്റ്ന ഐ.ഐ.ടിയിൽ
പറ്റ്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ അഡ്മിനിസ്ട്രേറ്റീവ് ആൻഡ് സർവീസ് കേഡറിൽ വിവിധ തസ്തികകളിൽ അപേക്ഷക്ഷണിച്ചു. ഡെപ്യൂട്ടി രജിസ്ട്രാർ -2, ട്രെയിനിംഗ് ആൻഡ് പ്ലേസ്മെന്റ് ഓഫീസർ -1, മെഡിക്കൽ ഓഫീസർ -1, പബ്ലിക് ഹെൽത്ത് ഓഫീസർ -1, ജൂനിയർ സൂപ്രണ്ട് -7, ജൂനിയർ അസിസ്റ്റന്റ് -16, സ്പോർട്സ് ഓഫീസർ -1 ഒഴിവുണ്ട്. ഓരോ തസ്തികക്കും ആവശ്യമായ യോഗ്യത, പ്രായം എന്നിവ വിശദമായി: www.iitp.ac.inൽ ലഭിക്കും. അപേക്ഷ നവംബർ അഞ്ചിനകം Deputy Registrar (Admin.), iit Patna, Bihta, Patna - 801 106 എന്ന വിലാസത്തിൽ ലഭിക്കണം.
ഇന്ത്യ കോസ്റ്റ് ഗാർഡ്
ഇന്ത്യ കോസ്റ്റ് ഗാർഡ് കുക്ക്, സ്റ്റിവാർഡ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 15 മുതൽ 29 വരെ അപേക്ഷിക്കാം. അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾക്കും : www.joinindiancoastguard.gov.in
ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ
റാഞ്ചി ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ റിസർച്ച് പ്രൊഫസർ, സീനിയർ പ്രൊഫസർ, പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസി. പ്രൊഫസർ തസ്തികകളിൽ ഒഴിവുണ്ട്. ഓരോ തസ്തികക്കും ആവശ്യമായ യോഗ്യത പ്രായം എന്നിവ വിശദമായി www.bitmesra.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷാഫോറം പൂരിപ്പിച്ച് Registrar, Birla Institute of Technology, Mesra, Ranchi - 835215 എന്ന വിലാസത്തിൽ ഒക്ടോബർ 22നുള്ളിൽ ലഭിക്കണം.
സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 34 ഒഴിവുകൾ
ബംഗളൂരു സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ എൻജിനിയറിംഗ് ഓഫീസർ ഗ്രേഡ് 12, എൻജിനിയറിംഗ് അസിസ്റ്റന്റ് -04, ടെക്നീഷ്യൻ ഗ്രേഡ് ഒന്ന് -07, ജൂനിയർ ഹിന്ദിട്രാൻസ്ലേറ്റർ -01, അസിസ്റ്റന്റ് ഗ്രേഡ് രണ്ട് -07, എംടിഎസ് ഗ്രേഡ് ഒന്ന് വാച്ച്മാൻ 03 എന്നിങ്ങനെ ആകെ 34 ഒഴിവുണ്ട്.
എൻജിനിയറിങ് ഓഫീസർ യോഗ്യത ഒന്നാം ക്ലാസ്സോടെ ബിഇ/ ബിടെക്(ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/മെക്കാനിക്കൽ/മെറ്റലർജി/സിവിൽ/ കെമിക്കൽ എൻജിനിയറിംഗ്/കംപ്യൂട്ടർ സയൻസ്) എൻജിനിയറിംഗ് അസിസ്റ്റന്റ്: യോഗ്യത മെക്കാനിക്കൽ/ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ഒന്നാം ക്ലാസ്സോടെയുള്ള ത്രിവത്സര ഡിപ്ലോമ. ടെക്നീഷ്യൻ ദ്വിവത്സര ഐടിഐ (ഇലക്ട്രീഷ്യൻ), ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ യോഗ്യത ഹിന്ദിയും ഇംഗ്ലീഷും വിഷയങ്ങളായി ഒന്നാംക്ലാസ്സോടെ ബിരുദാനന്തരബിരുദം.
അസി. ഗ്രേഡ് രണ്ട് യോഗ്യത ഒന്നാം ക്ലാസ്സോടെ ബികോം, എംടിഎസ് ഗ്രേഡ് ഒന്ന് വാച്ച്മാൻ പത്താംക്ലാസ്സ് ജയം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 29. വിശദവിവരത്തിന്www.cpri.in
സെൻട്രൽ വെയർഹൗസിംഗ് കോർപറേഷനിൽ
സെൻട്രൽ വെയർഹൗസിംഗ് കോർപറേഷനിൽ ജനറൽ മാനേജർ (ജനറൽ) -2, ജനറൽ മാനേജർ(ടെക്നിക്കൽ)-1, സെക്രട്ടറി -1, ഡെപ്യൂട്ടി ജനറൽ മാനേജർ (ജനറൽ) - 2, ഡെപ്യൂട്ടി ജനറൽ മാനേജർ(ടെക്നിക്കൽ) - 4, ഡെപ്യൂട്ടി ജനറൽ മാനേജർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്) -3, സൂപ്രണ്ടിംഗ് എൻജിനിയർ-1, അസി. ജനറൽ മാനേജർ (ജനറൽ) -8, അസി. ജനറൽ മാനേജർ (ടെക്നികൽ)-4, അസി. ജനറൽ മാനേജർ അക്കൗണ്ട്സ് -1, മാനേജർ ജനറൽ -6, മാനേജർ അക്കൗണ്ട്സ് - 4, എക്സിക്യുട്ടീവ് എൻജിനിയർ - 9 എന്നിങ്ങനെ ഒഴിവുണ്ട്.
നിശ്ചിതമാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് The Group General Manager (Personnel), Central Warehousing Corporation Warehousing, Bhawan, 4/1 Siri Institutional Area, August Kranti Marg, Hauz Khas New Delhi-110016 എന്ന വിലാസത്തിൽ നവംബർ ഒന്നിനുള്ളിൽ ലഭിക്കത്തക്കവിധം അയക്കണം.
വിശദവിവരം : www.cewacor.nic.in ൽ ലഭിക്കും
വെസ്റ്റ് ബംഗാൾ പവർ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ
ദ വെസ്റ്റ് ബംഗാൾ പവർ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്.
ഓപറേഷൻ ആൻഡ് മെയിന്റനൻസ് സൂപ്പർവൈസർ പ്രൊബേഷണർ മെക്കാനിക്കൽ 14, ഇലക്ട്രിക്കൽ -6, സബ് അസി. എൻജിനിയർ (സിവിൽ) പ്രൊബേഷണർ -6, സബ് അസി. എൻജിനിയർ (സർവേ) പ്രൊബേഷണർ- 3, കെമിസ്റ്റ് പ്രൊബേഷണർ- 18, ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ് -10, ഓഫീസ് എക്സിക്യൂട്ടീവ് -25, സ്റ്റാഫ് നഴ്സ് -6, റേഡിയോഗ്രാഫർ - 2, അസി. സബ് ഇൻസ്പെക്ടർ (സെക്യൂരിറ്റി) 15, ഓപറേറ്റർ/ടെക്നീഷ്യൻ പ്രെബേഷണർ ഫിറ്റർ 140 ഇലക്ട്രീഷ്യൻ -60, അസി. ടീച്ചർ ഫിസിക്സ് -1, സംസ്കൃതം -1, എഡ്യുക്കേഷൻ -1, ഇംഗ്ലീഷ് -5, ബയോളജി -4, മാത്തമാറ്റിക്സ് -2, ഹിസ്റ്ററി -1, ഫിസിക്കൽ എഡ്യുക്കേഷൻ -1, വർക്ക് എഡ്യുക്കേഷൻ -1, അസി. ടീച്ചർ (പ്രൈമറി) -4, ഡ്രോട്സ്മാൻ -2 എന്നിങ്ങനെയാണ് ഒഴിവ്.
www.wbpdcl.co.inവഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 16.
ആർമി പബ്ലിക് സ്കൂളിൽ അദ്ധ്യാപകർ
ആർമി വെൽഫയർ എഡ്യുക്കേഷൻ സൊസൈറ്റിയുടെ കീഴിലുള്ള 137 ആർമി പബ്ലിക് സ്കൂളിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ(പിജിടി), ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ(ടിജിടി), പ്രൈമറി ടീച്ചർ (പിആർടി) തസ്തികകളിൽ 8000 ഒഴിവുണ്ട്. ഒരാൾക്ക് ഒരു തസ്തികയിലേ അപേക്ഷിക്കാനാവൂ. aps-csb.inaps-csb.in വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഒക്ടോബർ 24 വൈകിട്ട് അഞ്ച്.
നവംബർ 17, 18 തിയതികളിലാണ് പരീക്ഷ. രാജ്യത്താകെ 70 പരീക്ഷാകേന്ദ്രങ്ങളുണ്ട്. കേരളത്തിൽ തിരുവനന്തപുരം പരീക്ഷാകേന്ദ്രമാണ്.