ടാറ്റ മെമ്മോറിയൽ സെന്റർ ഗുവാഹത്തിയിലെ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രൊഫസർ സർജിക്കൽ ഓങ്കോളജി, ഹെഡ്ആൻഡ്
നെക്ക് ഓങ്കോളജി, മെഡിക്കൽ ഓങ്കോളജി, ഗൈനക്കോളജി, റേഡിയേഷൻ ഓങ്കോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ റേഡിയോ ഡയഗ്നോസിസ്, അനസ്തീഷ്യോളജി, ന്യൂക്ലിയർ മെഡിസിൻ തസ്തികകളിൽ ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 19 വൈകിട്ട് 5.30. അപേക്ഷിച്ചതിന്റെ പ്രിന്റ് Dr. Bhubaneswar Borooah Cancer Institute, Gopinath Nagar, Guwahati, Assam-781106 എന്ന വിലാസത്തിൽ 26നകം ലഭിക്കണം.
റൈറ്റ്സ് ലിമിറ്റഡിൽ
റെയിൽവേ മന്ത്രാലയത്തിനുകീഴിലുള്ള റൈറ്റ്സ് ലിമിറ്റഡ് അസി. ലോക്കോ പൈലറ്റ്, ടെക്നീഷ്യൻ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അസി. ലോക്കോ പൈലറ്റ് 20 ഒഴിവ്.
യോഗ്യത മെക്കാനിക്കൽ /ഇലക്ട്രിക്കൽ / ഓട്ടോമൊബൈൽ എൻജിനിയറിംഗിൽ ഡിപ്ലോമ. ടെക്നീഷ്യൻ ഗ്രേഡ് മൂന്ന്- 20 ഒഴിവ്. റെയിൽവേ അപ്രന്റിസ്, ഐടിഐ (ഡീസൽ മെക്കാനിക്/ മെക്കാനിക് മോട്ടോർ വെഹിക്കിൾ, ഹീറ്റ് എൻജിൻ, റെഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക്, ട്രാക്ടർ മെക്കാനിക് ട്രേഡ്, ഇലക്ട്രീഷ്യൻ/വയർമാൻ/ മെക്കാനിക്(റേഡിയോ ആൻഡ് ടിവി)/ ഇലക്ട്രോണിക് മെക്കാനിക് ട്രേഡ്). ഇരു തസ്തികകളിലും ഉയർന്ന പ്രായം 40. എഴുത്ത്പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് .www.rites.com . വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 23.
എച്ച്.പി.സി.എല്ലിൽ 122 ഒഴിവുകൾ
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ മുംബയ് റിഫൈനറിയിലെ നോൺ- മാനേജ്മെന്റ് കേഡർ തസ്തികയിൽ അസി. പ്രോസസ് ടെക്നീഷ്യൻ 67, അസി. ബോയിലർ ടെക്നീഷ്യൻ 06, അസി. ലബോറട്ടറി അനലിസ്റ്റ് -7, അസി. മെയിന്റനൻസ് ടെക്നീഷ്യൻ(ഇലക്ട്രിക്കൽ) -7, അസി. മെയിന്റനൻസ് ടെക്നീഷ്യൻ (ഇൻസ്ട്രുമെന്റേഷൻ) -7, അസി. മെയിന്റനൻസ് ടെക്നീഷ്യൻ (മെക്കാനിക്കൽ) -9, ഫയർ ഓപറേറ്റർ -19 എന്നിങ്ങനെ ആകെ 122 ഒഴിവുണ്ട്.
www.hindustanpetroleum.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 31. വിശദവിവരം വെബ്സൈറ്റിൽ.
അറ്റോമിക് എനർജി റഗുലേറ്ററി ബോർഡിൽ
അറ്റോമിക് എനർജി റഗുലേറ്ററി ബോർഡിൽ സയന്റിഫിക് ഓഫീസർ/ടെക്നിക്കൽ ഓഫീസർ (ഗ്രേഡ് ജി/എഫ്/ഇ/ഡി/സി) തസ്തികയിൽ 20 ഒഴിവുണ്ട്.
12 തസ്തിക എൻജിനിയറിംഗ് വിഭാഗത്തിനും എട്ട് തസ്തിക എം.എസ്സിയും ഡിപ്ലോമ ഇൻ റേഡിയേഷൻ ഫിസിക്സിനുമാണ്.
എൻജിനിയറിംഗിൽ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ കെമിക്കൽ/ന്യൂക്ളിയർ/ സിവിൽ(ജിയോടെക്നിക്കൽ )/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ ഇലക്ട്രോണിക്സ് വിഭാഗത്തിൽ എൻജിനിയറിംഗ് /ടെക്നിക്കൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
ബിരുദാനന്തരബിരുദക്കാർക്കും (എംടെക്/എംഇ) പിഎച്ച്ഡിക്കാർക്കും അപേക്ഷിക്കാം.www.aerb.gov.inwww.aerb.gov.inവഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 31.
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സെസ്മോളജിക്കൽ റിസർച്ചിൽ
ഗുജറാത്തിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ്സെസ്മോളജിക്കൽ റിസർച്ച്, സയന്റിസ്റ്റ് തസ്തികയിലെ 12 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്ഡി/ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ജിയോഫിസിക്സ്/ ഫിസിക്സ്/ജിയോളജി/ കംപ്യൂട്ടേഷണൽ സെസ്മോളജി/ എർത്ത് സയൻസ്/ ജിയോടെക്നിക്കൽ എൻജിനിയറിംഗ് വിഷയങ്ങൾ പഠിച്ചവർക്ക് അപേക്ഷിക്കാം.നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് The Administrative Officer, Institute of Seismological Research, Department of Science and Technology, Knowledge Corridor, Near PDPU, Raisan, Gandhinagar, Gujarat- 382009 എന്ന വിലാസത്തിൽ രജിസ്ട്രേഡ് പോസ്റ്റായി നവംബർ 12 നകം ലഭിക്കണം.അപേക്ഷാഫോറം www.isr.gujarat.gov.inൽ ലഭിക്കും.
സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ്
സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് (CPCB)വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.അസിസ്റ്റന്റ്, അക്കൗണ്ട്സ് അസിസ്റ്റന്റ് , പ്രൈവറ്റ് സെക്രട്ടറി, ടെക്നിക്കൽ സൂപ്പർവൈസർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.
കൂടുതൽ വിവരങ്ങൾക്ക്: www.cpcb.in. വിലാസം: Senior Administrative Officer (Recruitment),Central Pollution Control Board,“Parivesh Bhawan”, East Arjun Nagar,Shahdara, Delhi-110032.ഒക്ടോബർ 28 വരെ അപേക്ഷിക്കാം.
എച്ച് .ക്യു നോർത്തേൺ കമാൻഡ്
പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ളഎച്ച് ക്യൂ നോർത്തേൺ കമാൻഡ് 130 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.
മെറ്റീരിയൽ അസിസ്റ്റന്റ്, ഫാർമസിസ്റ്റ്, ലോവർഡിവിഷൻ ക്ളാർക്ക്, ഫയർമാൻ, മെസ്സെഞ്ചർ, എം.ടി.എസ്, ട്രേഡ്സ്മാൻ മേറ്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.ഒക്ടോബർ22വരെഅപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.indianarmy.nic.in.
വിലാസം: Commanding Officer (CO),8 Mtn Div Ord Unit,PIN: 909008, C/o 56 APO.”
നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിട്ടി
നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിട്ടി സീനിയർ കൺസൾട്ടന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 29 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: ndma.gov.in/
സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽപത്താംക്ളാസുകാർക്ക് അവസരം
സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡ്രൈവർ ആകാം
യോഗ്യത: പത്താം ക്ളാസ്. ഡ്രൈവിംഗിൽ 5 വർഷത്തെ പരിചയം. പ്രായപരിധി: 28. അവസാന തീയതി: ഒക്ടോബർ 26. കൂടുതൽ വിവരങ്ങൾക്ക് : www.cdri.res.in.വിലാസം: Sector 10, Jankipuram Extension, Sitapur Road, Lucknow, Uttar Pradesh 226031.
ഹൈക്കോടതിയിൽ സ്റ്റെനോഗ്രാഫർ
ഛത്തിസ്ഗഡ് ഹൈക്കോടതിയിൽ സ്റ്റെനോഗ്രാഫർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. 62 ഒഴിവുകളുണ്ട്.
അവസാന തീയതി: ഒക്ടോബർ 12 .കൂടുതൽ വിവരങ്ങൾക്ക് : highcourt.cg.gov.in
ഡീസൽ ലോക്കോമോട്ടീവ് വർക്സ്
ഡീസൽ ലോക്കോമോട്ടീവ് വർക്ക്സ് 374 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിറ്റർ, കാർപെന്റർ, പെയിന്റർ, മെക്കാനിസ്റ്റ്, വെൽഡർ, ഇലക്ട്രീഷ്യൻ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. പത്താംക്ളാസ്,പ്ളസ്ടു,ഐടിഐപാസായവർക്ക്അപേക്ഷിക്കാം.കൂടുതൽവിവരങ്ങൾക്ക്: www.dlwactapprentice.in.നവംബർ9വരെഅപേക്ഷിക്കാം.
സംസ്ഥാന ഭൂവിനിയോഗ ബോർഡിൽ
സംസ്ഥാന ഭൂവിനിയോഗ ബോർഡ് നടപ്പിലാക്കുന്ന വിവിധ പദ്ധതികൾക്കായി ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും.ജിയോളജി/ജിയോഗ്രഫിയിൽ ബിരുദാനന്തര ബിരുദവും, ലാന്റ് യൂസ് മാപ്പ് ഡേറ്റാ പ്രോസസ്സിംഗ് & റിപ്പോർട്ട് റൈറ്റിംഗിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമാണ് അടിസ്ഥാനയോഗ്യത.ഇന്റർവ്യൂ ഒക്ടോബർ 17ന് 10 മണിക്ക് വികാസ് ഭവനിലെ ഭൂവിനിയോഗ ബോർഡ് ഓഫീസിൽ നടക്കും.
കേരള സാമൂഹ്യസുരക്ഷാമിഷനിൽ
കേരള സാമൂഹ്യസുരക്ഷാമിഷൻ നടപ്പാക്കുന്ന വയോമിത്രം പദ്ധതിയിൽ കോ- ഓർഡിനേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും.
എല്ലാ ജില്ലാകളിലേക്കും അപേക്ഷിക്കാം. ജില്ലാ തലത്തിൽ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മുനിസിപ്പൽ/കോർപറേഷൻ തലത്തിലായിരിക്കും നിയമനം. ഒന്നിലധികം ജില്ലകളിൽ നിയമിക്കുന്നതിന് പരിഗണിക്കപ്പെടാൻ പ്രത്യേക അപേക്ഷ നൽകണം.
www.socialsecuritymission.gov.in www.socialsecuritymission.gov.inവഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 15 വൈകിട്ട് അഞ്ച്.
നാഷണൽ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിൽ
നാഷണൽ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. 48 ഒഴിവുകളുണ്ട്. ഫാർമസിസ്റ്റ്, ആയുർവേദ നഴ്സ്, ലോവർ ഡിവിഷൻ ക്ളാർക്ക്, മൾട്ടി ടാസ്കിംഗ് സ്റ്റാഫ് എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യത: SSLC / +2. 63,200 രൂപ വരെ ശമ്പളം. ഒക്ടോബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.nia.nic.in