anu

എ.കെ. സാജൻ ചിത്രം മുംബയിലും ദുബായിലും അനുസിതാര, ഷറഫുദ്ദീൻ എന്നിവരെകേന്ദ്ര കഥാപാത്രങ്ങളാക്കി എ.കെ.സാജൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മുംബയിൽ പുരോഗമിക്കുന്നു. നാല് ദിവസത്തെ ചിത്രീകരണമാണ് മുംബയിൽ പ്ലാൻ ചെയ്തിരിക്കുന്നത്. തുടർന്ന് ദുബായിലും ചിത്രീകരണമുണ്ട്. കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കറാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രം നിർമ്മിക്കുന്നത്.

ഷൊർണ്ണൂരും പരിസരങ്ങളിലുമായി ആദ്യ ഘട്ട ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൽ വിഷ്ണു ഉണ്ണിക്കൃഷ്ണൻ, സൗമ്യ മേനോൻ തുടങ്ങിയവരും വേഷമിടുന്നുണ്ട്.