aira

തെന്നിന്ത്യൻ താരം നയൻതാരയുടെ പുതിയ ചിത്രം ഐരയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവന്നു. നയൻസ് ആദ്യമായി ഡബിൾ റോളിൽ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പോസ്റ്ററിൽ രണ്ട് വ്യത്യസ്ത ഭാവങ്ങളിലുള്ള നയൻതാരയെ കാണാം. കുറച്ച് കാലമായി നായികാപ്രാധാന്യമുള്ള ചിത്രങ്ങൾ തിരഞ്ഞെടുക്കുന്ന നയൻതാരയുടെ പുതിയ അവതാരത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ചിത്രം ക്രിസ്മസിന് തമിഴിലും തെലുങ്കിലും റിലീസ് ചെയ്യും. സർജുൻ സംവിധാനം ചെയ്യുന്ന ഐര കെ.ജെ.ആർ സ്റ്റുഡിയോയാണ് നിർമ്മിക്കുന്നത്. ഒരു ഹൊറർ ത്രില്ലറാണിതെന്നാണ് സൂചന.

കൊലമാവ് കോകില, ഇമൈക നൊടികൾ തുടങ്ങി നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം വിജയം നേടിയിരുന്നു. അജിത്ത് നായകനാകുന്ന വിശ്വാസം, ചിരഞ്ജീവി ചിത്രം സെയ്‌റാ നരസിംഹ റെഡ്ഡി, കൊലയുതിർക്കാലം എന്നിവയാണ് നയൻതാരയുടെ മറ്റു പ്രോജക്ടുകൾ. ധ്യാൻ ശ്രീനിവാസൻ നായകനായി അരങ്ങേറ്റം കുറിക്കുന്ന നിവിൻ പോളി ചിത്രം ലവ് ആക്ഷൻ ഡ്രാമയിലും നയൻതാരയാണ് നായിക.