bse

മുംബയ്: ആഗോള വിപണിയിലെ പ്രതികൂല സൂചനകളെ തുടർന്ന് ഇന്ത്യൻ ഓഹരി വിപണയിൽ തകർച്ചയോടെ തുടക്കം. ബോംബെ സൂചിക സെൻസെക്സ് 1037.36 പോയിന്റ് ഇടിഞ്ഞ് 33,​878 പോയിന്റിലാണ് വ്യാപാരം നടത്തുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 269 പോയിന്റ് താഴ്ന്ന് 10,​191ലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഏഷ്യൻ വിപണികളിലും ഇടിവാണ് രേഖപ്പെടുത്തിയത്. ജപ്പാൻ സൂചികയായ നിക്കി 3.7 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. വിപണിയിലെ ഇടിവ് കാരണം അഞ്ച് മിനിട്ടിനുള്ളിൽ നിക്ഷേപകർക്ക് നഷ്ടമായത് നാല് ലക്ഷം കോടി രൂപയാണ് നഷ്ടമായത്.