vote

ന്യൂ ഡൽഹി : രാജ്യത്ത് അടുത്ത വർഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള നടപടികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ചു. www.nvsp.in എന്ന് വെബ്സൈറ്റിലാണ് വിവരങ്ങൾ നൽകേണ്ടത്. ഓൺലൈനായി വോട്ടർ പട്ടികയിൽ പേരു ചേർക്കൽ, ഒഴിവാക്കൽ, ബൂത്തു മാറ്റൽ തുടങ്ങിയവ ചെയ്യാനാവും. 2019 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ്സ് പൂർത്തിയാകുന്നവർക്കും ഇതുവരെ പേരു ചേർത്തിട്ടില്ലാത്ത പ്രായപൂർത്തിയായവർക്കും പട്ടികയിൽ പേരു ചേർക്കാം. വരുന്ന നവംബർ 15 വരെ ഓൺലൈനായി അപേക്ഷ സ്വീകരിയ്ക്കുന്നതാണ്.

വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് ഒറിജിനൽ ഫോട്ടോ, വയസ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖ സമർപ്പിക്കണം. വോട്ടറുടെ ബൂത്ത് ക്രമപ്പെടുത്താൻ കുടുംബാംഗങ്ങളുടെയോ അയൽവാസിയുടെയോ ഇലക്ഷൻ ഐ.ഡി. കാർഡ്നമ്പർ നൽകണം. പട്ടികയിൽ വിവരങ്ങൾ ചേർത്തതിന്റെ തൽസ്ഥിതിയും വെബ്‌സൈറ്റിലുടെ അറിയാനാകും.