വിജയ് സേതുപതി ശില്പ എന്നസ്ത്രീ കഥാപാത്രമായി എത്തുന്ന സൂപ്പർ ഡീലക്സിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഫഹദ് ഫാസിലാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ആരണ്യഖാണ്ഡം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ത്യാഗരാജകുമാരരാജയാണ് സൂപ്പർഡീലക്സിന്റെ സംവിധായകൻ. സാമന്ത അക്കിനേനി, രമ്യാ കൃഷ്ണൻ, മിഷ്‌കിൻ, ഭഗവതി പെരുമാർ, ഗായത്രി എന്നിവർ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു. യുവൻ ശങ്കർരാജ സംഗീത സംവിധാനവും പി.സി.ശ്രീറാം ഛായാഗ്രഹണവും നിർവഹിക്കുന്നു.