angamaly

സൂപ്പർഹിറ്റ് മലയാളം ചിത്രം അങ്കമാലി ഡയറീസ് ഹിന്ദിയിൽ റീമേക്ക് ചെയ്യുന്നു. പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് വിക്രം മൽഹോത്രയാണ്. അക്ഷയ് കുമാർ നായകനായ എയർ ലിഫ്ട്, ടോയ്ലറ്റ്: ഏക് പ്രേം കഥ എന്നീ ചിത്രങ്ങളുടെ നിർമ്മാതാവാണ് വിക്രം മൽഹോത്ര. സംവിധായകനെയും അഭിനേതാക്കളെയും കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുയാണ്. മലയാളം പതിപ്പിൽ നിന്ന് ചില അഭിനേതാക്കൾ ഹിന്ദിയിലേക്ക് എത്തിയേക്കുമെന്നുംസൂചനയുണ്ട്. അടുത്ത വർഷം ഷൂട്ടിംഗ് തുടങ്ങാനാണ്പദ്ധതി. ലിജോ ജോസ് പെല്ലിശ്ശേരി ഇതിന്റെ ക്രിയേറ്റീവ് കൺസൾട്ടന്റായി പ്രവർത്തിക്കും.

2017 മാർച്ചിൽ പുറത്തിറങ്ങിയ അങ്കമാലി ഡയറീസ് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് നിർമ്മിച്ചത്. 86 പുതുമുഖങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചത്.