biju-menon

വെള്ളിമൂങ്ങയ്ക്ക് ശേഷം ഹിറ്റ് ജോടികളായ ബിജുമേനോനും സംവിധായകൻ ജിബു ജേക്കബും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിന്റെ ഒഫിഷ്യൽ അനൗൺസ്‌മെന്റ് ഉടനുണ്ടാകും.
മോഹൻലാലും മീനയുമഭിനയിച്ച മുന്തിരിവള്ളികൾ തളിർക്കുമ്പോഴാണ് ജിബു ജേക്കബ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. ഇപ്പോൾ ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലഭിനയിച്ചുവരികയാണ് ബിജു മേനോൻ. വടകരയാണ് ലൊക്കേഷൻ.