1. മീ ടൂ ക്യാമ്പെയിനിലൂടെ ആരോപണ വിധേയനായ കേന്ദ്രമന്ത്രി എം.ജെ. അക്ബറിന് എതിരെ ബി.ജെ.പിയിൽ അതൃപ്‌തി ശക്തമാകുന്നു. അക്ബർ മന്ത്രിസ്ഥാനത്ത് തുടരുന്നത് പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് തിരിച്ചടി എന്ന് നേതൃത്വത്തിന്റെ വിലയിരുത്തൽ. നൈജീരിയൻ സന്ദർശനം വെട്ടിച്ചുരുക്കി ഇന്ത്യയിൽ എത്താൻ അക്ബറിനോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. രാജി അടക്കമുള്ള നടപടിക്രമങ്ങളിലേക്ക് കടക്കുക, മന്ത്രിയുടെ വിശദീകരണം കൂടി കേട്ടശേഷം.
2. അതേസമയം, സിനിമാ സെറ്റിൽ മോശമായി പെരുമാറിയെന്ന നടി തനുശ്രീ ദത്തയുടെ പരാതിയിൽ നടൻ നാന പടേക്കറിനെതിരെ കേസെടുത്ത് മുംബയ് പൊലീസ്. പടേക്കറിനെ കൂടാതെ കൊറിയോഗ്രഫർ ഗണേഷ് ആചാര്യ, നിർമാതാവ് സമീർ സിദ്ദിഖ്, സംവിധായകൻ രാകേഷ് സാരംഗ് എന്നിവർക്ക് എതിരെയും കേസെടുത്തു. ഇന്നലെ തനുശ്രീയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
3. ഇന്ത്യൻ സിനിമയിൽ ചരിത്രം കുറിച്ച് ആയിരം കോടി രൂപ ചെലവിൽ ഒരുങ്ങുന്ന രണ്ടാമൂഴത്തിൽ നിന്ന് രചയിതാവ് എം.ടി വാസദേവൻ നായർ പിന്മാറുന്നു. സംവിധായകനുമായുള്ള കരാർ അവസാനിച്ചു എന്നും തിരക്കഥ തിരികെ വേണം എന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. തിരക്കഥ കൈമാറമ്പോൾ മുൻകൂറായി കൈപ്പറ്റിയ പണം തിരിച്ചുനൽകാമെന്നും ഹർജിയിൽ പറയുന്നു. ഹർജി ഇന്ന് കോഴിക്കോട് മുൻസിഫ് കോടതി പരിഗണിച്ചേക്കും.
4. അഭിനയിതാക്കൾ ആരൊക്കെ എന്നത് പ്രശ്‌നമല്ല. അവർ അല്ലെങ്കിൽ മറ്റാരെങ്കിലും തന്റെ തിരക്കഥ സിനിമ ആക്കുമെന്നും എം.ടി. നാലുവർഷം മുൻപാണ് ശ്രീകുമാർ മേനോനുമായി കരാർ ഉണ്ടാക്കിയത്. തുടർന്ന് മലയാളം, ഇംഗ്ലീഷ് തിരക്കഥകൾ നൽകി. മൂന്നുവർഷത്തിനകം ചിത്രീകരണം തുടങ്ങണം എന്നായിരുന്നു വ്യവസ്ഥ. ഒരു വർഷം കൂടി സമയം നീട്ടിനൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും എം.ടിയുടെ ആരോപണം.
5. അതേസമയം എം.ടിയുടെ പിന്മാറ്റത്തിന് പിന്നാലെ പ്രതികരണവുമായി സംവിധായകൻ ശ്രീകുമാർ മേനോൻ. പ്രൊജ്ര്രക് പരോഗതി എം.ടി യെ അറിയിക്കാത്തത് തന്റെ തെറ്റെന്ന് പ്രതികരണം. അഭിപ്രായ വ്യത്യാസങ്ങൾ എം.ടിയെക്കണ്ട് പരിഹരിക്കും. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീകുമാർ മേനോന്റെ പ്രതികരണം.
6. തിത്‌ലി ചുഴലിക്കാറ്റ് തീരം തൊട്ടതിനെ തുടർന്ന് ആന്ധ്ര, ഒഡീഷ തീരത്ത് അതീവ ജാഗ്രത. കാറ്റ് വീശിയടിക്കുന്നത് ഒഡീഷയിലെ ഗോപാൽപൂരിൽ. മണിക്കൂറിൽ 165 കിലോമീറ്ററാണ് കാറ്റിന്റെ പരമാവധി വേഗം. ഒഡീഷയുടെ തെക്കു കിഴക്കൻ മേഖലകളിൽ കനത്ത മഴ തുടരുന്നു. ഇന്ന് പുലർച്ചയോടെ ആണ് കാറ്റ് ഒഡീഷാ തീരത്തേക്ക് എത്തിയത്. ആന്ധ്രയിലെ കലിംഗപട്ടണത്തിൽ കാറ്റിന് വേഗം മണിക്കൂറിൽ 56 കിലോമീറ്ററാണ് രേഖപ്പെടുത്തി ഇരിക്കുന്നത്.
7. ശക്തമായ കാറ്റിനെ തുടർന്ന് മൂന്നുലക്ഷം പേരെ ഒഴിപ്പിച്ചു. മരങ്ങൾ വേരോടെ പിഴുതെറിയപ്പെട്ടതായും ഇലക്ട്രീക് പോസ്റ്റുകൾക്കും മൺകുടിലുകൾക്കും നാശം വന്നതായി റിപ്പോർട്ട്. ഗോപാൽപൂർ, ബർമ്മാപൂർ എന്നിവിടങ്ങളിലെ റോഡ് ഗതാഗതം താറുമാറായി. ഗഞ്ജാം, ഗജപതി, പുരി, ഖുദ്ര, ജഗത്സിംഗ് പൂർ എന്നിങ്ങനെ അഞ്ചു ജില്ലകളിൽ കനത്തമഴയ്ക്കു പുറമെ മണ്ണിടിച്ചിലും.
8. ഒഡീഷയും വടക്കൻ ആന്ധ്രയും കാറ്റിനെ നേരിടാൻ നേരത്തേ സജ്ജമായിരുന്നു. ഹിന്ദിയിൽ ശലഭം എന്ന് അർത്ഥം വരുന്ന തിത്‌ലിയെ അതി ശക്തിയേറിയ ചുഴലിക്കാറ്റിന്റെ ഗണത്തിലാണ് ഉൾപ്പെടുത്തി ഇരിക്കുന്നത്. കാറ്റ് എത്തുന്നതിന് മന്നോടിയായി തെക്കൻ ഒഡീഷയിലെ നാലു ജില്ലകളിലും വടക്കൻ ആന്ധ്രയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. ഒഡീഷയിലെ 18 ജില്ലകളിൽ റെഡ് അലർട്ട്. കാറ്റിനെ തുടർന്ന് താഴ്ന്ന പ്രദേശമായ ഗഞ്ചാം, ഖുദ്ര, പുരി ജില്ലകളിൽ തിരമാലകൾ ഒരു മീറ്റർ വരെ ഉയരുമെന്നും സൂചന.
9. ഓഹരി വിപണിയിൽ വൻ ഇടിവ്. സെൻസെക്‌സ് 1000 പോയിന്റ് ഇടിഞ്ഞപ്പോൾ നി്ര്രഫിയിൽ രേഖപ്പെടുത്തിയത് 300 പോയിന്റ് ഇടിവ്. സെൻസെക്‌സ് ഓഹരികളിൽ 30 എണ്ണവും നി്ര്രഫി ഓഹരികളിലെ 50ൽ 46 എണ്ണവും നഷ്ടത്തിൽ ആണ്. ഏകദേശം 4 ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് റിപ്പോർട്ട്. ഓട്ടോമൊബൈൽ, ഫാർമസ്യൂട്ടിക്കൽ, ഐ.ടി മേഖലകളെ ഇടിവ് പ്രതികൂലമായി ബാധിച്ചു.
10. ജമ്മുകാശ്മീരിലെ ഹന്ദ്വാരയിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. പ്രദേശത്ത് മൂന്ന് തീവ്രവാദികൾ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിന് ഒടുവിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. വെടിവയ്പ്പ് തുടരുന്നു. പ്രദേശത്തെ ഇന്റർനെറ്റ് സർവീസ് റദ്ദാക്കി.
11. ഏറ്റുമുട്ടൽ ആരംഭിച്ചത്, കാശ്മീരിൽ രണ്ടാംഘട്ട തദ്ദേശ സ്വയംഭരണ വോട്ടെടുപ്പ് കഴിഞ്ഞതിനു പിറകെ. തിരഞ്ഞെടുപ്പിൽ കശ്മീർ താഴ്വരയിൽ ജനപങ്കാളിത്തം കുറവായിരുന്നു. നേരത്തെ, രണ്ട് നാഷണൽ കോൺഫറൻസ് പ്രവർത്തകരെ തീവ്രവാദികൾ കൊലപ്പെടുത്തുകയും വോട്ടെടുപ്പിൽ പങ്കെടുക്കരുതെന്ന് മറ്റുള്ളവരെ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു.