crime

പാറശാല: 80കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 70 കാരൻ പിടിയിൽ. പാറശാല കൊല്ലക്കോണം കിഴക്കേക്കര പുത്തൻവീട്ടിൽ മണി എന്ന ശ്രീലോലനെയാണ് ഇന്നലെ പാറശാല പൊലീസ് പിടികൂടിയത്. കൊല്ലങ്കോണം സ്വദേശിനിയായ വൃദ്ധയെ ഇയാൾ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇൻസ്‌പെക്ടർ ജി. ബിനു, എസ്.ഐ വിനീഷ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.