തിരുവനന്തപുരം: മയക്കുമരുന്ന് കടത്ത് വ്യാപകമാകുമ്പോൾ ഇവ പിടികൂടാൻ സഹായിക്കുന്ന പൊലീസ് ഡോഗ് സ്ക്വാഡിലെനായ്ക്കൾക്ക് മണം പരിശീലിക്കാൻ ഒരു നുള്ള് മയക്കുമരുന്നു പോലും ലഭിക്കുന്നില്ല! സാമ്പിൾ ഡോസ് എം.ഡി.എം.എയ്ക്കും ഹെറോയിനും ഹാഷിഷിനും പെത്തഡിനുമായി തൃശൂർ പൊലീസ് അക്കാഡമിയിലെ ഡോഗ് പരിശീലകർ മേലധികാരികൾക്ക് നൽകിയ അപേക്ഷകളൊന്നും പരിഗണിക്കപ്പെടുന്നില്ല. ഇതോടെ പുതിയ ബാച്ചിലെ 16 നായ്ക്കളുടെ പരിശീലനം പാതിവഴിയിൽ നിൽക്കുന്നു.
സംസ്ഥാനത്ത് മയക്കുമരുന്ന് കടത്തും വിൽപ്പനയും വ്യാപകമായതോടെ ശക്തമായ നടപടിയാണ് പൊലീസ് കൈക്കൊള്ളുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് ട്രെയിനിലും ആഡംബര വാഹനങ്ങളിലും വൻതോതിൽ മയക്കുമരുന്ന് കേരളത്തിലെത്തിച്ച് വിൽപ്പനനടത്തുകയുംവിമാനത്താവളങ്ങൾവഴിഅയൽരാജ്യങ്ങളിലേക്ക്കടത്തുകയുംചെയ്യുന്നത്കണ്ടെത്താനാണ് ഡോഗ് സ്ക്വാഡിന്റെ സഹായം തേടിയത്. ഇതിനായി മയക്കുമരുന്ന് മണത്ത് കണ്ടുപിടിക്കാൻ മാത്രം ഒന്നര വയസുള്ള നായ്ക്കളെ പരിശീലിപ്പിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ ജനുവരിമുതലാണ് പരിശീലനം തുടങ്ങിയത്. കഞ്ചാവിലായിരുന്നു ആദ്യപരിശീലനം. അത് കിട്ടാൻ ബുദ്ധിമുട്ടുണ്ടായില്ല.
ആദ്യ ആറുമാസത്തെ തീവ്ര പരിശീലനം കൊണ്ട്കഞ്ചാവ്ഏതുവിധത്തിൽഒളിപ്പിച്ചാലുംകണ്ടെത്തുന്നതിൽ നായ്ക്കൾ മികവ് കാട്ടി. ശരീരം, വാഹനങ്ങൾ, ആഹാര സാധനങ്ങൾ, ലഗേജുകൾ എന്നിവയിലുൾപ്പെടെ എവിടെ ഒളിപ്പിച്ചാലും മണം കിട്ടിയാൽ തിരിച്ചറിയാനാണ് പരിശീലനം. ഇനി നൽകേണ്ടത് വിലകൂടിയ എം.ഡി.എം.എ, ഹെറോയിൻ, ഹാഷിഷ് , പെത്തഡിൻ തുടങ്ങിയവ കണ്ടെത്താനുള്ള പരിശീലനമാണ്. എന്നാൽ ഇതിനുള്ള സാമ്പിളുകൾ അക്കാഡമിയിൽ ലഭ്യമാകുന്നില്ല. പത്തുമാസത്തെ പരിശീലനം അവസാനിക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കെ സാമ്പിളുകൾ ആവശ്യപ്പെട്ട് നൽകിയ അപേക്ഷകളിൽഅനുകൂല തീരുമാനമുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. ഇത് കിട്ടിയാലേ നായ്ക്കൾക്ക് തുടർ പരിശീലനം നൽകാനാവൂ.