നോയിഡ: ലൈംഗികബന്ധത്തിന് വിസമ്മതിച്ച പതിമൂന്നുകാരന്റെ ജനനേന്ദ്രിയം അയൽവാസിയായ യുവതി പൊള്ളിച്ചു.
ഉത്തർപ്രദേശിലെ ചപ്രോലയിലായിരുന്നു സംഭവം.വിവാഹിതയായ യുവതി ഒളിവിലാണ്.
കുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ചയുവതി ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയായിരുന്നു. പക്ഷേ, കുട്ടി വിസമ്മതിച്ചു. വീണ്ടും വീണ്ടും നിർബന്ധിച്ചെങ്കിലും കുട്ടി വഴങ്ങിയില്ല. പ്രകോപിതയായി ചവണ ചൂടാക്കി ജനനേന്ദ്രിയം പൊള്ളിക്കുകയായിരുന്നു.കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലപ്പോഴും യുവതി മകനെ ലൈംഗിക താത്പര്യത്തോടെ സമീപിക്കാറുണ്ടെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞശേഷമാണ് പരാതി നൽകിയത്. ഇക്കാര്യത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.