ഒട്ടാവ: പത്തുകോടിരൂപയുടെ ലോട്ടറിയടിച്ചു.പക്ഷേ,അറിഞ്ഞത് പത്തുമാസത്തിനു ശേഷം .ഭാഗ്യദേവതയുടെ അനുഗ്രഹമുള്ളതിനാൽസമ്മാനത്തുക കിട്ടി. കാനഡ സ്വദേശിയായ ഗ്രിഗോറിയോ ഡി സാന്റിസാണ് ഈ ഭാഗ്യവാൻ. പത്തുമാസം മുമ്പ്, കഴിഞ്ഞ ഡിസംബർ ആദ്യമാണ് ഗ്രിഗോറിയോ ലോട്ടറി ടിക്കറ്റെടുത്തത്. കിട്ടിയപാടെ നാലായി മടക്കി ജീൻസിന്റെ പോക്കറ്റിൽ ഭദ്രമായി വച്ചു. പിന്നീട് ഇക്കാര്യം മറന്നു. ഡിസംബർ ആറിന് ഫലപ്രഖ്യാപനം നടന്നു. നാലു ടിക്കറ്റുകൾക്കായിരുന്നു ഒന്നാം സമ്മാനം. നാൽപ്പതുകോടിരൂപയായിരുന്നു നാലുടിക്കറ്റുകൾക്കും കൂടിയുള്ള നികുതികഴിച്ച് ലഭിച്ച സമ്മാനത്തുക. പത്തുകോടിരൂപയായിരുന്നു ഗ്രിഗോറിയസിന്റെ വിഹിതം.
മൂന്നു ടിക്കറ്റുകളുടെ ഉടമകൾ സമ്മാനത്തുക കൈപ്പറ്റി. എന്നാൽ ഗ്രിഗോറിയോ ഇതൊന്നുമറിഞ്ഞില്ല.വർഷം ഒന്നു കഴിയാറായെങ്കിലും ജീൻസിന്റെ പോക്കറ്റിൽ ലോട്ടറി ടിക്കറ്റ് ഭദ്രമായി ഉണ്ടായിരുന്നു. അടുത്തിടെസഹോദരിയുടെനിർദ്ദേശപ്രകാരംതന്റെവസ്ത്രങ്ങൾഅടുക്കിവയ്ക്കുമ്പോഴാണ് ലോട്ടറി ടിക്കറ്റ് ഗ്രിഗോറിയോയുടെ ശ്രദ്ധയിൽപ്പെടുന്നത്.
ഇവിടത്തെ നിയമപ്രകാരം സമ്മാനമടിച്ചവർക്ക് സമ്മാനത്തുകയുടെ അവകാശവാദം ഉന്നയിക്കാൻ ഒരു വർഷത്തെ സാവകാശമുണ്ട്. അതിനാൽ സമ്മാനത്തുക കിട്ടി. പണം ഉപയോഗമുള്ള കാര്യങ്ങൾക്ക് വിനിയോഗിക്കാനാണ് ഗ്രിഗോറിയോയുടെ തീരുമാനം. വസ്ത്രങ്ങൾ അടുക്കിവയ്ക്കാൻ ആവശ്യപ്പെട്ട സഹോദരിയോട് തീർത്താൽതീരാത്ത കടപ്പാടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.