വീടിന്റെ മുഖ്യ വാതിലിന് നേരെ കിണർ വരുന്നത് വാസ്തു ശാസ്ത്രപരമായി തെറ്റാണ്. ഇങ്ങനെയുള്ള വീടുകളിൽ താമസിക്കുന്നവർക്ക് ജോലി, വിവാഹം തുടങ്ങിയ കാര്യങ്ങളിൽ തടസമുണ്ടാവാം. വീടിന്റെ പ്ലാൻ വരയ്ക്കുമ്പോൾ കിണറിൻെറ കാര്യം ശ്രദ്ധിക്കാത്തവർ പിന്നീട് കിണറിനെ മതിൽ കെട്ടി വേർതിരിക്കുന്നത് പതിവാണ്. കൗമുദി ചാനലിൽ സംപ്രേഷണം ചെയ്യുന്ന ദേവാമൃതം എന്ന പരിപാടിയിൽ പങ്കെടുത്ത് അറിവുകൾ പങ്കുവയ്ക്കുകയാണ് പ്രശസ്ത വാസ്തു ശാസ്ത്രാചാര്യനായ ഡെന്നിസ് ജോയി.