rocket

മോസ്കോ: സാങ്കേതിക തകരാരിനെ റഷ്യയുടെ സോയൂസ് റോക്കറ്റ് അടിയന്തരമായി കസാഖിസ്ഥാനിൽ ഇറക്കി. റോക്കറ്റിലുണ്ടായ രണ്ട് യാത്രികരും സുരക്ഷിതരാണെന്ന് അധികൃതർ പറഞ്ഞു. വ്യാഴാഴ്ചയാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് റോക്കറ്റ് പുറപ്പെട്ടത്. റഷ്യയിൽ നിന്നുള്ള ബഹിരാകാശ സഞ്ചാരിയായ അലെക്സി ഓവ്ചിനിൻ, അമേരിക്കൻ സഞ്ചാരി നിക്ക് ഹേഗ് എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്.

എന്നാൽ,​ വിക്ഷേപണത്തിന് പിന്നാലെ റോക്കറ്റിലെ സാങ്കേതിക തകരാർ ശ്രദ്ധയിൽപെട്ടു. റോക്കറ്റിന്റെ ബൂസ്റ്ററിനാണ് തകരാറുകൾ കണ്ടെത്തിയത്. ആറ് മണിക്കൂർ യാത്രയാണ് ബഹിരാകാശ നിലയിത്തിലേക്കുള്ളത്. റോക്കറ്റിന് കേട് സംഭവിച്ചതോടെ ഇരുവരും കുലുങ്ങിവിറച്ചു. പെട്ടെന്നുണ്ടായ കുലുക്കത്തെ തുടർന്ന് ഇരുവരും കൈകാലുകൾ ചലിപ്പിച്ച് സ്ഥിരത വീണ്ടെടുക്കാനും ശ്രമിച്ചു.

അടുത്ത ആറ് മാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വിവിധ ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുന്നതിന് വേണ്ടിയാണ് ഇരുവരും യാത്ര തിരിച്ചത്. ഏറ്റവും പഴക്കമേറിയതും എന്നാൽ സുരക്ഷിതവുമായതുമാണ്. പേടകം പുറപ്പെട്ടപ്പോൾ തന്നെ എന്തോ കുഴപ്പമുള്ളതായി യാത്രികർക്ക് സംശയം തോന്നിയിരുന്നു. സീറ്റുകളിൽ ഇരിക്കുകയായിരുന്ന ഇരുവർക്കും ഭാരക്കുറവ് അനുഭവപ്പെടുകയും പിന്നിലേക്ക് വലിക്കപ്പെടുകയും ചെയ്തു.