rampal

ഹിസാർ: കൊലപാതക കേസിൽ വിവാദ സ്വയംപ്രഖ്യാപിത ആൾദൈവം രാംപലിനേയും മറ്റ് 22 പേരെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. ഇവർക്കുള്ള ശിക്ഷ 16നും 17നുമായി പ്രഖ്യാപിക്കും.

ബർവാലയിലെ സത്‌ലോക് ആശ്രമത്തിൽ യുവതി ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട സംഭവമാണ് ഒന്ന്. പൊലീസും രാംപാലിന്റെ അനുയായികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് പേർ കൊല്ലപ്പെട്ട സംഭവമാണ് മറ്റൊന്ന്. കോടതിയലക്ഷ്യ കേസുമായി ബന്ധപ്പെട്ട് രാംപാലിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് എത്തിയപ്പോൾ ഉണ്ടായ സംഘർഷത്തിൽ അഞ്ച് സ്ത്രീകളും കുട്ടിയുമാണ് മരിച്ചത്.

അറസ്റ്റ് ചെയ്യാനെത്തിയ വേളയിൽ രാംപാൽ അനുയായികളെ ഉപയോഗിച്ച് ചെറുത്തതാണ് വെടിവയ്പ്പിൽ കലാശിച്ചത്.