ഗർഭിണികൾക്ക് ആരോഗ്യപാനീയമാണ് ഇഞ്ചിച്ചായ . ഗർഭകാലത്തുണ്ടാകുന്ന പലതരം ആരോഗ്യപ്രശ്‌നങ്ങളെയും അസ്വസ്‌ഥതകളെയും പരിഹരിക്കാൻ ഇഞ്ചിച്ചായ സഹായിക്കും. ഗർഭിണിയുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ ഈ പാനീയത്തിന് വലിയ പങ്കുണ്ട്. ഗർഭകാലത്തെ മോണിംഗ് സിക്‌നെസ് പരിഹരിക്കാൻ ഇഞ്ചിച്ചായ പതിവാക്കുക. ഗർഭിണിയുടെ ദഹനസംബന്ധമായ അസ്വസ്ഥതകൾ ഇത് ഇല്ലാതാക്കും. പേശികൾക്ക് ബലം നൽകാനും ഉത്തമമാണ് ഈ പാനീയം. ഗർഭിണികളെ അലട്ടുന്ന പ്രധാന പ്രശ്‌നമാണ് മസിലുകൾക്കുണ്ടാകുന്ന വേദന.
ഇഞ്ചിച്ചായ കഴിക്കുന്നവർക്ക് ഈ പ്രശ്‌നം കാണാറില്ല. ശരീരത്തിലെ ഗ്ലൂക്കോസ് നില കൃത്യമാക്കുന്നു . പ്രമേഹമുള്ള ഗർഭിണികൾക്ക് ഇത് കൂടുതൽ ഗുണം ചെയ്യും. രക്തത്തിൽ നിന്നും ഗർഭസ്ഥശിശുവിന്റെ വളർച്ചയ്‌ക്കാവശ്യമായി ന്യൂട്രിയൻസ് ആഗിരണം ചെയ്യുന്നതിന് ഉത്തമമാണ് ഇഞ്ചിച്ചായ. ഗർഭിണിയുടെ രക്തയോട്ടം വർദ്ധിപ്പിക്കുന്ന ഇഞ്ചിച്ചായ ക്ഷീണമകറ്റി ഊർജ്ജസ്വലമായിരിക്കാൻ സഹായിക്കും. ഗർഭകാലത്തെ ഗ്യാസ് ട്രബിൾ അകറ്രുന്നു എന്നതാണ് ഇഞ്ചിച്ചായയുടെ പ്രധാന ഗുണം. ഗർഭകാലത്തെ മാനസിക സമ്മർദ്ദം അകറ്റി ഉന്മേഷം നൽകാനും ഈ ആരോഗ്യപാനീയത്തിന് അത്ഭുത സിദ്ധിയുണ്ട്.