ആലപ്പുഴ: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ നിലപാട് മയപ്പെടുത്തി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമല വിഷയത്തിൽ എസ്.എൻ.ഡി.പി പ്രവർത്തകർക്ക് പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുക്കുന്നതിന് വിലക്കില്ലെന്ന് വെള്ളാപ്പള്ളി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശബരിമല വിഷയത്തിൽ എസ്.എൻ.ഡി.പി ഭക്തരുടെ കൂടെയാണ്. ഈ വിഷയത്തിൽ കോടതിയുടെ വിധി നിരാശജനകമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്നാൽ സർക്കാരിനെ വെള്ളാപ്പള്ളി വീണ്ടും ന്യായീകരിച്ചു. ഭരണഘടനാ ബാദ്ധ്യത നിറവേറ്റാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്. എന്നാൽ, നാഥനില്ലാത്ത സമരത്തിന് ആളെക്കൂട്ടേണ്ട കാര്യം എസ്.എൻ.ഡി.പിക്കില്ല. സർക്കാരിനെതിരെ തെരുവിൽ നടക്കുന്ന സമരം സംഘർഷം ഉണ്ടാക്കാനേ ഇടയാക്കുകയുള്ളൂവെന്നും വെള്ളാപ്പള്ളി പറഞ്ഞു.