father-daughter

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും പവിത്രമായ ബന്ധങ്ങളിലൊന്നാണ് ഒരു പിതാവും മകളുമായുള്ളത്. ഓർമ വച്ച നാൾ മുതൽ ഓരോ പെൺകുട്ടിയും തന്റെ മനസിലെ ഹീറോയായി കൊണ്ടുനടക്കുന്നതും തന്റെ അച്ഛനെ തന്നെയായിരിക്കും. മറ്റൊരുവന്റെ കൈപിടിച്ച് ഇറങ്ങുന്നത് വരെ അവൾക്ക് എല്ലാമെല്ലാം തന്റെ അച്ഛനാണെന്നും ഉറപ്പ്. എന്നാൽ ഒരു അച്ഛന്റെയും കുഞ്ഞുമകളുടെയും വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ശ്രദ്ധാകേന്ദ്രം. പ്രശസ്‌ത സംഗീത ബാൻഡായ മറൂൺ 5ന്റെ ഗേൾസ് ലൈക്ക് യൂ എന്ന പ്രശസ്‌ത ഗാനത്തിന് ചുണ്ടനക്കിയാണ് ഈ അച്ഛനും മകളും ഇന്റർനെറ്റിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്.

വീഡിയോ കാണാം...

വീഡിയോ കണ്ടപ്പോൾ നിങ്ങളുടെ ചുണ്ടിൽ വിടർന്ന ആ പുഞ്ചിരിയില്ലേ, അത് തന്നെയാണ് ഈ വീഡിയോയുടെ സൗന്ദര്യം. ഇന്റർനെറ്റിൽ വീഡിയോ വൈറലാകാൻ കാരണവും ഇത് തന്നെ. ഒക്‌ടോബർ ഒമ്പതിന് ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്‌ത വീഡിയോ ഇതിനോടകം തന്നെ 10 ലക്ഷത്തിലധികം പേർ കണ്ട് കഴിഞ്ഞു. ജീവിതത്തിലെ ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്തണമെന്നാണ് ഈ വീഡിയോ പഠിപ്പിക്കുന്നതെന്ന് സോഷ്യൽ മീഡിയ ഉപഭോക്താക്കൾ പറയുന്നു.