മുംബയ്: വെസ്റ്റ് ഇൻഡിസിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങൾക്കുള്ള ഇന്ത്യൻ ഏകദിന ടീമിനെ പ്രഖ്യാപിച്ചു. ഏഷ്യൻ കപ്പിൽ നിന്നും വിശ്രമിച്ച നായകൻ വിരാട് കൊഹ്‌ലി ടീമിൽ തിരിച്ചെത്തിയപ്പോൾ യുവതാരം ഋഷഭ് പന്തിനേയും പതിനാലംഗ ടീമിൽ ഉൾപ്പെടുത്തി.
അതേസമയം, ഏഷ്യാ കപ്പിനിടെ പരിക്കേറ്റ കേദാർ ജാദവിനേയും ഹർദ്ദിക് പാണ്ഡ്യയേയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ദിനേശ് കാർത്തിക്കിനും സ്ഥാനം ലഭിച്ചിട്ടില്ല. വെസ്റ്റ് ഇൻഡിസിനെതിരെ ടെസ്റ്റ് പരമ്പരയിൽ നിന്ന് വിശ്രമം അനുവദിച്ച പേസർമാരായ ഭുവനേശ്വർ കുമാറും ജസ്പ്രീത് ബുറയും ഏകദിന പരമ്പരയ്ക്കുമില്ല.
വിൻഡീസിനെതിരായ ആദ്യ രണ്ട് ഏകദിനത്തിനുള്ള ഇന്ത്യൻ ടീം:
വിരാട് കൊഹ്‌ലി(ക്യാപ്‌റ്റൻ), രോഹിത് ശർമ(വൈസ് ക്യാപ്‌റ്റൻ), ശിഖർ ധവാൻ, അംബാട്ടി റായിഡു, മനീഷ് പാണ്ഡെ, എം.എസ് ധോണി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, മുഹമ്മദ് ഷാമി, ഖലീൽ അഹമ്മദ്, ഷർദ്ദുൽ ഠാക്കൂർ, സിദ്ദാർഥ് കൗൾ.