കൊച്ചി: പ്രളയത്തിൽ നാശനഷ്‌ടം നേരിട്ട സ്വർണ വ്യാപാര സ്ഥാപനങ്ങൾക്ക് 25 ലക്ഷം രൂപയുടെ ധനസഹായം നൽകാൻ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്രി തീരുമാനിച്ചു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം 14ന് ഉച്ചയ്‌ക്ക് 12ന് ആലുവ വ്യാപാര ഭവനിൽ നടത്തും. സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുന്ന പട്ടികയിൽ നിന്ന് അസോസിയേഷ 100 വീടുകളും നിർമ്മിച്ചു നൽകും.
യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഡോ. ബി. ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ എസ്. അബ്‌ദുൾ നാസർ, രക്ഷാധികാരി ബി. ഗിരിരാജൻ, വർക്കിംഗ് പ്രസിഡന്റ് റോയ് പാലത്ര, വർക്കിംഗ് ജനറൽ സെക്രട്ടറി സി.വി. കൃഷ്‌ണദാസ്, വൈസ് പ്രസിഡന്റുമാരായ ബി. പ്രേമാനന്ദ്, എസ്. അബ്‌ദുൾ റഷീദ്, ബി, ബിന്ദു മാധവ്, സുരേന്ദ്ര റാവു, സ്‌കറിയാച്ചൻ തുടങ്ങിയവർ സംസാരിച്ചു.