him-

ലണ്ടൻ: ജീവിതത്തിൽ പലപ്പോഴായി നേരിടേണ്ടിവന്ന ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള സ്ത്രീകളുടെ തുറന്നു പറച്ചിലായ മി ടൂ കാമ്പെയിനിനെ കളിയാക്കിക്കൊണ്ട് ഹിം ടൂ കാമ്പെയിനും ഇന്റർനെറ്റിൽ തരംഗമാകുന്നു. സ്ത്രീകളെ പോലെ പുരുഷൻമാരും ഇരകളാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒരു സ്ത്രീയാണ് തന്റെ മകന്റെ ചിത്രത്തിനൊപ്പം ഹിം ടൂ കാമ്പെയിനിന് തുടക്കമിട്ടത്. പിന്നീടത് നിരവധി പേർ ഏറ്രുപിടിച്ചെങ്കിലും ഗൗരവമേറിയ ഒരു വിഷയത്തെ കളിയാക്കുന്ന നടപടിയാണിതെന്ന് വിമർശനമുയരുന്നുണ്ട്.