തിരുവനന്തപുരം: പെട്രൊളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു.
പൂജപ്പുര ചാടിയറ സൂര്യ ഭവനിൽ ജയൻ- മിനി ദമ്പതികളുടെ മകൻ ഹരിശങ്കർ (19) ആണ് മരിച്ചത്. മാറനല്ലൂരിലെ കോളേജിൽ ബിരുദ വിദ്യാർത്ഥിയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് വീട്ടിലെ കിടപ്പുമുറിയിൽവച്ച് ദേഹത്ത് പെട്രൊളൊഴിച്ച് തീ കൊളുത്തുകയായിരുന്നു ഇയാൾ . ബന്ധുക്കൾ കരമനയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ രാവിലെയോടെ മരിച്ചു.