ജക്കാർത്ത : ഇന്തോനേഷ്യയിൽ നടക്കുന്ന പാരാ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻതാരം സുന്ദർസിംഗ് ഗുർജാർ പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ വെള്ളി നേടി.
l എഫ് 46 കാറ്റഗറിയിലാണ് സുന്ദർസിംഗിന്റെ വെള്ളി. കൈത്തണ്ടയ്ക്ക് വൈകല്യം സംഭവിച്ചവർ മത്സരിക്കുന്ന വിഭാഗമാണിത്.
l ഇൗ വിഭാഗത്തിൽ വെങ്കലവും ഇന്ത്യയ്ക്കാണ്. റിങ്കുവാണ് സുന്ദർസിംഗിന് തൊട്ടുപിന്നിൽ ഫിനിഷ് ചെയ്തത്.
l അതേസമയം ഇൗയിനത്തിലെ പാരാ ഒളിമ്പിക് സ്വർണമെഡൽ ജേതാവ് ദേവേന്ദ്ര ജജാരിയ നാലാമതായി.
l പുരുഷൻമാരുടെ ടി 13 കാറ്റഗറി 400 മീറ്ററിൽ ഇന്ത്യയുടെ അവ്നിൽ സിംഗ് വെങ്കലം നേടി. കാഴ്ചപരിമിതരാണ് ടി 13 ഇനത്തിൽ മത്സരിക്കുന്നത്.