ടൂറിൻ : 2009 ൽ ലാസ് വെഗാസിൽ വച്ച് അമേരിക്കൻ യുവതി കാതറിൻ മയോർഗയുമായി ലൈംഗികമായി ബന്ധപ്പെട്ടെന്ന് സമ്മതിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. എന്നാൽ അത് യുവതിയുടെ സമ്മതത്തോടെയായിരുന്നുവെന്നും താൻ മാനഭംഗപ്പെടുത്തിയിട്ടില്ലെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു.
അടുത്തിടെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ പീഡിപ്പിച്ചുവെന്ന പരാതിയുമായി കാതറിൻ മയോർഗ രംഗത്തുവന്നത്. അപ്പോൾത്തന്നെ പീഡനം ക്രിസ്റ്റ്യാനോ നിഷേധിച്ചിരുന്നു. മാനഭംഗം വലിയ കുറ്റമായാണ് താൻ കരുതുന്നതെന്നും ക്രിസ്റ്റ്യാനോ പറഞ്ഞിരുന്നു. എന്നാൽ യുവതിയുമായി ലൈംഗികമായി ബന്ധപ്പെട്ടിരുന്നോ എന്ന് വ്യക്തമാക്കിയിരുന്നില്ല. ലൈംഗിക ബന്ധത്തിലേർപ്പെട്ടത് വെളിപ്പെടുത്താതിരിക്കാനായി യുവതിക്ക് 375000 ഡോളർ നൽകിയതും ഇന്നലെ റൊണാൾഡോ സ്ഥിരീകരിച്ചു.