തിരുവനന്തപുരം : സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ഇന്ന് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റഡിയത്തിൽ തുടക്കമാകും. മൂന്നുദിവസമായി നടക്കുന്ന മീറ്റിൽ അണ്ടർ 14, 16, 18, 20 വിഭാഗങ്ങളിൽ മത്സരങ്ങളുണ്ടാകും.
ഇന്നുരാവിലെ ആറേകാലിന് ജൂനിയർ വനിതകളുടെ 5000 മീറ്ററോടെയാണ് മത്സരങ്ങൾക്ക് തുടക്കമാകുന്നത്. വൈകിട്ട് മൂന്ന് മണിക്ക് ഒൗദ്യോഗിക ഉദ്ഘാടനം നടക്കും.