മുംബയ് : ഏഷ്യൻ അത്ലറ്റിക്സിൽ ഗൾഫ് രാജ്യങ്ങൾ ആഫ്രിക്കൻ താരങ്ങളെ വാടകയ്ക്കെടുത്ത് മത്സരിപ്പിക്കുന്നത് ശരിയല്ലെന്ന് അത്ലറ്റിക്സ് ഫെഡറേഷൻ ഒഫ് ഇന്ത്യ പ്രസിഡന്റ് ആദിൽ സുമരിവാല. മെഡലിന് വേണ്ടി ആഫ്രിക്കയിൽനിന്ന് മനുഷ്യക്കടത്ത് നടത്തുന്നത് ഖത്തർ, ബഹ്റിൻ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജക്കാർത്തയിൽനടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറോളം സ്വർണം സ്വന്തമാക്കാനുള്ള അവസരമാണ് ആഫ്രിക്കൻ താരങ്ങൾ ഇല്ലാതാക്കിയത്.