മൊബെെൽ ഫോൺ ഇന്ന് ജീവിതത്തിന്റെ ഭാഗമാണ്. മൊബെെൽ ഒഴിവാക്കി ഒരു നിമിഷം പോലും ഇരിക്കാൻ മിക്കവരും തയ്യാറല്ല. ഉറങ്ങുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും മൊബെെൽ ഇന്ന് എല്ലാവർക്കും അത്യവശ്യമാണ്. എന്നാൽ ഫോൺ സൂക്ഷിക്കുന്നതിൽ ഉള്ള പാകപ്പിഴ വലിയ അപകടങ്ങിൽ എത്തിക്കും. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
മുഖത്തോട് ചേർത്ത് വച്ചാണോ സംസാരിക്കാറ്...
മിക്കവരും ഫോൺ മുഖത്തോട് വച്ചാണ് സംസാരിക്കാറുള്ളത്. ഇത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. അഴുക്കുള്ള ഫോണിൽ നിന്ന് ബാക്ടീരിയ മുഖത്തേക്ക് വരാൻ സാദ്ധ്യതയുണ്ട്. ഇത് മുഖക്കുരു, ചർമത്തിലെ തടിപ്പ്, ചർമത്തിൽ ചുളിവുകൾ എന്നിവയ്ക്ക് കാരണമാവും.
തലയണയ്ക്കിടയിൽ, കിടക്കിയിലോ...
ഉറങ്ങുന്നത് വരെ ഫോണിൽ നോക്കിയിരുന്ന് കിടക്കയിലോ തലയണയ്ക്കടിയിലോ ഫോൺ വച്ചായിരിക്കും ഉറങ്ങുക. തലയണയ്ക്കടിയിൽ ഫോൺ, പ്രത്യേകിച്ച് ചാർജ് ചെയ്യാൻ വച്ചതോ ചെറിയ തകരാറുകൾ ഉള്ളതോ ആയ ഫോൺ, വച്ചാൽ ചൂട് കൂടി പൊട്ടിത്തെറിക്കാൻ സാദ്ധ്യതയുണ്ട്. കൂടാതെ സെൽഫോണിൽ നിന്നുള്ള റേഡിയേഷൻ, മൈക്രോവേവ് അവ്നിൽ നിന്ന് പുറപ്പെടുന്ന റേഡിയേഷന് തുല്യമാണ്. അർബുദം, ബ്രെയിൻ ട്യൂമർ ഇവയ്‌ക്കും മൊബൈൽ ഫോൺ റേഡിയേഷൻ കാരണമാകും.
പാന്റിന്റെ പോക്കറ്റിൽ
ഫോൺ പോക്കറ്റിലിടുമ്പോൾ ഒരു പൗച്ചിൽ സൂക്ഷിക്കുന്നതിന്റെ രണ്ടു മുതൽ ഏഴിരട്ടി വരെ ആയിരിക്കും റേഡിയേഷൻ. ഫോണിൽ നിന്നുള്ള റേഡിയേഷൻ അർബുദത്തിനു വരെ കാരണമാകും. പുരുഷന്മാരിൽ സ്പേം കൗണ്ട് കുറയാനും ഇത് കാരണമാകും.
ബാത്ത്റൂമിൽ
ബാത്ത്റൂമിലും ഫോൺ കൊണ്ടുപോകുന്നവർ ഉണ്ട്. ഫ്ലഷ് ചെയ്ത ശേഷം ബാത്ത്റൂമിന്റെ പ്രതലത്തിൽ ബാക്‌ടീരിയയും വൈറസും ഏറെ നേരം തങ്ങി നിൽക്കും. ഇവ ഫോണിലേക്കു പടരാൻ സാദ്ധ്യതയുണ്ട്.