അറ്റ്ലാന്റാ: വിവിധ തലങ്ങളിൽ കഴിവുതെളിയിച്ച 30 വിദ്യാർത്ഥികൾക്ക് കാഷ് അവാർഡ് നൽകിയ ഇന്തോ അമേരിക്കൻ പ്രസ് ക്ലബിന്റെ മാതൃക മറ്റു സംഘടനകൾക്കും അനുകരണീയമാണെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞു. സ്റ്റീഫൻ ഫൗണ്ടേഷനും സെന്റ് മേരീസ് എജ്യുക്കേഷനൽ ആൻഡ് കൾച്ചറൽ സൊസൈറ്റിയുമാണ് 500 ഡോളർ വീതമുള്ള അവാർഡ് സ്‌പോൺസർ ചെയ്തത്.
രണ്ടു വർഷത്തിനുള്ളിൽ 50 പേർക്ക് കാഷ് അവാർഡ് നൽകുമെന്നു ചെയർമാൻ ബാബു സ്റ്റീഫൻ പറഞ്ഞു. അറ്റ്ലാന്റാ ചാപ്‌റ്റർ അഡ്‌വൈസറി ബോർഡ് മെമ്പർ അനിൽ അഗസ്റ്റിനും ബോർഡ് മെമ്പർ സുനിൽ ജെ കുഴബാലയുമാണ് അവാർഡിനർഹരായവരെ തിരഞ്ഞെടുത്തത്. അമേരിക്കയിൽ കഴിയുന്ന കഴിവുള്ള ഇന്ത്യൻ വംശജരായ വിദ്യാർത്ഥികളെയും മാധ്യമ പ്രവർത്തകരേയും പ്രോത്സാഹിപ്പിക്കുകയെന്നത് ഐ.എ.പി.സിയുടെ ദൗത്യമാണെന്നു ബോർഡ് ഒഫ് ഡയറക്ടർ ജിൻസ്‌മോൻ സഖറിയ പറഞ്ഞു.