anjali-menon

 

മലയാള സിനിമാ സംഘടനയായ 'അമ്മ'യ്‌ക്കെതിരെ രൂക്ഷവിമർശനവുമായി സംവിധായിക അഞ്ജലി മേനോൻ. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് തന്റെ ട്വിറ്ററിലൂടെയാണ് അഞ്ജലി പ്രതികരിച്ചിരിക്കുന്നത്. മറ്റ് പല ഭാഷകളിലും ചൂഷണത്തിന് വിധേയരായപ്പെട്ടവർക്ക് സഹപ്രവർത്തകർ പൂർണ പിന്തുണ നൽകുമ്പോൾ മലയാള സിനിമയിൽ അതുണ്ടായില്ലെന്ന് അഞ്ജലികുറിച്ചു.

'മീ ടു ക്യാംപെയിനിന്‌ ബോളിവുഡ് നൽകുന്ന പിന്തുണ വളരെ വലുതാണ്. ആരോപണവിധേയർ ഉൾപ്പെട്ട പരിപാടികൾ ഒഴിവാക്കിയും സിനിമകൾ വേണ്ടെന്നു വച്ചും സംഘടനകളിലെ അംഗത്വം റദ്ദാക്കിയുമെല്ലാം ഇത്തരം അതിക്രമങ്ങൾ തടയുന്നതിന് കാര്യക്ഷമമായ നടപടി എടുക്കുകയാണവർ. ആമിർഖാനെപ്പോലുള്ള സൂപ്പർ താരങ്ങൾ വരെ പിന്തുണയുമായി മുന്നിലുണ്ട്.

 

It is heartening to see a film industry actively back up a survivor! Wish it would happen in Kerala as well. Sharing thoughts about taking a stand. https://t.co/eEso5umtsJ

— Anjali Menon (@AnjaliMenonFilm) October 11, 2018


എന്നാൽ ശക്തരായ നടൻമാരും എഴുത്തുകാരും ചലച്ചിത്രകാരൻമാരും ഉണ്ടായിട്ടും ആക്രമണത്തിനിരയായ നടിക്ക് പിന്തുണ നൽകി ഒപ്പം നിൽക്കാൻ മലയാള സിനിമയിൽ ആരും മുന്നോട്ടു വന്നില്ല.കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കാനുള്ള നടപടികളുമായി നടി മുന്നോട്ടുപോകുമ്പോഴും ഇതാണ് അവസ്ഥ. അസ്വസ്ഥതയുണ്ടാക്കുന്ന പ്രവണതയാണിത്'- അഞ്ജലി ട്വിറ്ററിൽ കുറിച്ചു.