തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സുപ്രീം കോടതി വിധിയെ രാഷ്ട്രീയവത്കരിക്കാൻ ശ്രമം നടക്കുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ആരും വിചാരിച്ചാലും ഇത് വൈകാരിക പ്രശ്നമാക്കി മാറ്റാൻ കഴിയില്ല. നിയമപരമായി സർക്കാർ മുന്നോട്ട് പോകുമെന്നും മലയാളികളുടെ മതനിരപേക്ഷ മനസിനെ തകർക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, സെക്രട്ടറിയേറ്റിന് മുന്നിൽ ശബരിമല ആചാരങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പന്തളം രാജകുടുംബവും അയ്യപ്പ ധർമ്മസംരക്ഷണ സമിതിയും കദിന നാമയഞ്ജം തുടങ്ങി. സെക്രട്ടേറിയറ്റിന് മുന്നിൽ രാവിലെ മുതൽ വൈകിട്ട് ആറ് വരെയാണ് യജ്ഞം.