shasi-taroor

 

തിരുവനന്തപുരം: പദപ്രയോഗത്തിൽ താൻ എന്തിനാണ് ഇത്രയധികം കടുകട്ടി വാക്കുകൾ ഉപയോഗിക്കുന്നതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ശശി തരൂർ എം.പി. 'ദ പാരാഡോക്‌സിക്കൽ പ്രൈംമിനിസ്‌റ്റർ നരേന്ദ്രമോദി' എന്ന പുസ്‌തകത്തെക്കുറിച്ചുള്ള ചില വാക്കുകൾ വൈറലായതോടെയാണ് രഹസ്യം തരൂർ വെളിപ്പെടുത്തിയത്.

'ഇതൊക്കെ ഒരു മാർക്കറ്റിംഗ് സ്‌ട്രാറ്റജിയാണ്. വെറുതെ ഒരു പുസ്‌തകം പ്രഖ്യാപിക്കുന്നു, എഴുതുന്നു, എന്നു പറഞ്ഞാൽ അത് വലിയൊരു വാർത്തയല്ല. അത് ജനങ്ങളുടെ മനസിലേക്ക് കയറ്റാൻ ചില മാർക്കറ്റിംഗ് സ്‌ട്രാറ്റജികളൊക്കെ വേണ്ടി വരും. മത്സത്തൊഴിലാളികൾ മീൻ പിടിക്കാൻ കാത്തു നിൽക്കുന്നതു പോലെ. അതുപോലെ ചെറിയൊരു നമ്പർ ഇറക്കി എന്നു മാത്രം -തരൂർ പറഞ്ഞു.

പുസ്തകം പുറത്തിറക്കുന്നതിനെക്കുറിച്ചുള്ള ട്വീറ്റിലാണ് 'ഫ്‌ളൊക്‌സിനോസിനിഹിലിപിലിഫിക്കേഷൻ' എന്ന വാക്ക് തരൂർ ഉപയോഗിച്ചത്. മൂല്യം കാണാതെ ഒന്നിനെ തള്ളിക്കളയുക എന്നതാണ് ഈ വാക്കിന്റെ അർത്ഥം. എന്നാൽ പാരഡോക്‌സിക്കൽ എന്നതിനേക്കൾ വലിയ വാക്കുകൾ ഒന്നും ദി പാരഡോക്‌സിക്കൽ പ്രൈം മിനിസ്റ്റർ എന്ന പുസ്‌തത്തിൽ ഇല്ലെന്നും അദ്ദേഹം കുറിച്ചു.