dead-

ന്യൂഡൽഹി: ടെലിഫോൺ വയർ കഴുത്തിൽ ചുറ്റിയ നിലയിൽ യുവതിയുടെ മൃതദേഹം ഹോട്ടൽ മുറിയിൽ കണ്ടെടുത്തു. ഡൽഹിയിലെ പഹർഗഞ്ച് മേഖലയിൽ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. വയർ കഴുത്തിൽ ചുറ്റിയ നിലയിൽ യുവതിയെ കണ്ടയുടൻ ജീവനക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം,​ പെൺകുട്ടി ഒരു യുവാവിനൊപ്പമാണ് ഹോട്ടൽ മുറിയിൽ എത്തിയതെന്നും പിന്നീട് ഇയാളെ കാണാനില്ലെന്നും ജീവനക്കാർ പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.