തൃശൂർ / കൊച്ചി: സംസ്ഥാനത്തെ ഞെട്ടിച്ച് രണ്ടിടത്ത് വൻ എ.ടി.എം കവർച്ച. രണ്ട് എ.ടി.എം തകർത്ത് 35ലക്ഷം രൂപയാണ് കവർന്നത്. തൃശൂർ ജില്ലയിലെ കൊരട്ടിയിലെയും കൊച്ചി തൃപ്പൂണിത്തുറയിലെയും എ.ടി.എമ്മുകളാണ് കവർന്നത്.
തൃപ്പൂണിത്തുറയിലെ ഇരുമ്പനത്തെ എസ്.ബി.ഐ എ.ടി.എം തകർത്ത് 25ലക്ഷം രൂപയും തൃശൂർ കൊരട്ടിയിലെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എ.ടി.എം തകർത്ത് 10 ലക്ഷം രൂപയുമാണ് കവർന്നത്. ഭിത്തി തുരന്നാണ് മോഷണം നടത്തിയതെന്നാണു വിവരം.