kalyan
കല്യാൺ സിൽക്സിന്റെ അബുദാബിയിലെ പുതിയ ഷോറൂം ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ് പട്ടാഭിരാമൻ ഉദ്ഘാടനം ചെയ്യുന്നു. എക്സിക്യുട്ടീവ് ഡയറക്ടർമാരായ പ്രകാശ് പട്ടാഭിരാമൻ, മഹേഷ് പട്ടാഭിരാമൻ, കല്യാൺ ഹൈപ്പർമാർക്കറ്റ്സ് ഡയറക്ടർ വർദ്ധിനി പ്രകാശ് തുടങ്ങിയവർ സമീപം

അബുദാബി: പ്രമുഖ സിൽക്ക് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്‌സിന്റെ അബുദാബിയിലെ ഇലക്ട്രാ സ്ട്രീറ്റിലെ പുതിയ ഷോറൂം ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടി.എസ്.പട്ടാഭിരാമൻ ഉദ്ഘാടനം ചെ‌യ്‌തു. എക്‌സിക്യൂട്ടീവ് ഡയറക്‌ട‌ർമാരായ പ്രകാശ് പട്ടാഭിരാമൻ, മഹേഷ് പട്ടാഭിരാമൻ, കല്യാൺ ഹൈപ്പർമാർക്കറ്റ് ഡയറക്‌ടർ വർദ്ധിനി പ്രകാശ്, അരേക്ക ചെയർമാൻ വി.ഒ സെബാസ്‌റ്റ്യൻ, അഹമ്മദ് മൂസ ഹസൻ, വി.എ. ഹസൻ, അപ്പുണ്ണി മേനോൻ, സലിം തങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

വിപുലമായ ദീപാവലി കളക്ഷനും സ്‌പെഷ്യൽ ഓഫറുകളുമാണ് ഷോറൂമിൽ ഒരുക്കിയിട്ടുള്ളത്. ഓരോ 250 ദിർഹംസിന്റെ പർച്ചേസിനുമൊപ്പം ഉപഭോക്താക്കൾക്ക് 50 ദിർഹംസിന്റെ വൗച്ചർ സൗജന്യമായി നേടാം. രണ്ട് നിലകളിലായി സ്വന്തം തറികളിൽ നിന്നുള്ള വസ്ത്രങ്ങളുടെ വിപുലമായ ശേഖരമുണ്ട്. സൗഗന്ധിക ബ്രൈഡൽ സിൽക്ക്, കാഞ്ചീപുരം ബനാറസ്, മൈസൂർ സിൽക്ക് സാരി, സെറ്റ് സാരി, മാച്ചിംഗ് ബ്ലൗസ് മെറ്റീരിയലുകൾ, റെഡി-ടു-സ്റ്റിച്ച് ചുരിദാർ മെറ്റീരിയലുകൾ, ഗാഗ്രാചോളീസ്, ലെഹൻഗാസ്, ദോത്തികൾ, കിഡ്സ്-മെൻസ് വെയർ എന്നിവയുടെ വിശാലമായ കളക്ഷനുകളുണ്ട്.

അബുദാബിക്ക് പുറമേ കല്യാൺ സിൽക്‌സിന് അഞ്ച് അന്താരാഷ്ട്ര ഷോറൂമുകളുണ്ട്. ദുബായിൽ രണ്ടും ഷാർജയിലും മസ്‌കറ്റിലും ഓരോ ഷോറൂമുകളുമാണുള്ളത്. രണ്ടായിരത്തിലേറെ നെയ്ത്തുകാരുടെ ആയിത്തിലധികം തറികളിൽ നെയ്തെടുക്കുന്ന പട്ടുവസ്ത്രങ്ങളാണ് കല്യാൺ പ്രവാസി മലയാളികൾക്കായി ഒരുക്കിയിട്ടുള്ളത്. നൂറിലേറെ സ്വന്തം പ്രൊഡക്ഷൻ യൂണിറ്റുകളിലാണ് മറ്റ് വസ്ത്രങ്ങളുടെ 70ശതമാനവും നിർമ്മിക്കുന്നത്. ഇടനിലക്കാരെ ഒഴിവാക്കി അന്താരാഷ്ട്ര വിപണിയിൽ ഏറ്റവും കുറഞ്ഞ വിലയിൽ വസ്ത്രങ്ങൾ ലഭ്യമാക്കുന്നത് ഇങ്ങനെയാണ്.