ലണ്ടൻ: ശരീരമാസകലം ജാംപുരട്ടി നൂൽബന്ധമില്ലാതെ നടുറോഡിലിരുന്ന യുവതികളെ പൊലീസ് പൊക്കി അകത്താക്കി. കഴിഞ്ഞദിവസം പട്ടാപ്പകൽ മാഞ്ചസ്റ്ററിലായിരുന്നു സംഭവം. നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. തുണിയില്ലാത്തെ യുവതികളെ കണ്ടതോടെ ആളും കൂടി.
കിട്ടിയ അവസരം പരമാവധി മുതലാക്കിയ ചിലർ വീഡിയോയും പകർത്തി. ഇതൊക്കെ കണ്ടെങ്കിലും ഭാവഭേദമൊന്നുമില്ലാതെ ഇരിക്കുകയായിരുന്നു യുവതികൾ.
അല്പം കഴിഞ്ഞതോടെ വൻജനക്കൂട്ടമായി. പൊലീസെത്തിയപ്പോഴും ഇതൊക്കെ ഞങ്ങളെത്രകണ്ടതാ എന്നമട്ടിലിരിക്കുകയായിരുന്നു യുവതികൾ. ഷീറ്റുകൊണ്ട് പുതപ്പിച്ചശേഷമായിരുന്നു ഇരുവരെയും കസ്റ്റഡിയിലെടുത്തത്. പൊതുസ്ഥലത്തെ നഗ്നതാപ്രദർശനത്തിന് ഇവർക്കെതിരെ കേസടെുത്തു. ശരീരത്തിൽ ജാം പുരട്ടിയതെന്തിനെന്ന് വ്യക്തമല്ല.