rahul

ന്യൂഡൽഹി: മീ ടൂ വിവാദത്തെ പിന്തുണച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. സ്ത്രീകളോട് അന്ത:സോടെ പെരുമാറേണ്ടത് എങ്ങനെയാണെന്ന് എല്ലാവരും പഠിക്കേണ്ട സമയമായെന്നാണ് മീ ടൂവിനെ പിന്തുണച്ച് രാഹുൽ ട്വീറ്റ് ചെയ്തത്.

സ്ത്രീകളോട് അന്ത:സായി പെരുമാറത്താവരുടെ അല്ലാത്തവരുടെ ഇടം നഷ്ടമായിക്കൊണ്ടിരിക്കുകയാണ് മാറ്റത്തിന് വേണ്ടി സത്യം ഉറക്കെ വിളിച്ചുപറയണം - രാഹുൽ പറഞ്ഞു.

ഇന്നലെ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്പോഴാണ് മീ ടൂ ക്യാന്പെയ്‌ൻ വലിയൊരു പ്രസ്ഥാനമാണെന്ന് രാഹുൽ പറഞ്ഞത്. എന്നാൽ അതേക്കുറിച്ച് കൂടുതൽ വിശദമാക്കാൻ രാഹുൽ തയ്യാറായിരുന്നില്ല.